8 തരം കഞ്ഞികൾ | KARKIDAKA SPECIAL

8 തരം കഞ്ഞികൾ | KARKIDAKA SPECIAL


കർക്കടക കാലം ആരോഗ്യകരമാക്കാൻ സഹായിക്കുന്ന 8 തരം കഞ്ഞികൾ


1️⃣ കർക്കടകക്കഞ്ഞി:

• മഴക്കാലത്തു രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും

1. ഞവരയരി- 100 ഗ്രാം

2. വെള്ളം- അഞ്ചു കപ്പ്

3. ഉലുവ- 25 ഗ്രാം, കുറുന്തോട്ടി വേര് - 15 ഗ്രാം, വെളുത്തുള്ളി- 3 അല്ലി

4. മഞ്ഞൾപ്പൊടി- അര, ചെറിയ സ്‌പൂൺ ജീരകം പൊടി,ചുക്കുപൊടി, കുരുമുളകുപൊടി- ഒരു ചെറിയ സ്‌പൂൺ വീതം

5. തേങ്ങാപ്പാൽ - അരക്കപ്പ്

6. ഉപ്പ് - പാകത്തിന്

• പാകം ചെയ്യുന്ന വിധം:

• ഞവരയരി കഴുകി വെള്ളവും മൂന്നാമത്തെ ചേരുവ ചതച്ചു കിഴി കെട്ടിയതും ചേർത്തു വേവിക്കുക.

• കഞ്ഞി നന്നായി വെന്തു കുറുകുമ്പോൾ നാലാമത്തെ ചേരുവ തേങ്ങാപ്പാലിൽ കലക്കിയതു ചേർക്കുക.

• ഇതു ചെറുതീയിൽ വച്ച് അൽപനേരം ഇളക്കണം. അടുപ്പിൽ നിന്നു വാങ്ങി, കിഴി മാറ്റി, പാകത്തിന് ഉപ്പു ചേർത്തിളക്കി ചെറുചൂടോടെ വിളമ്പാം.


2️⃣ മുതിരക്കഞ്ഞി:

• കൊളസ്ട്രോൾ കുറയാൻ ഏറെ നല്ലതാണ്

1. കരിങ്ങാലിപ്പൊടി- ഒരു ചെറിയ സ്‌പൂൺ, കറുവാപ്പട്ടപ്പൊടി- അര ചെറിയ സ്‌പൂൺ, കുടംപുളി- ഒരു കഷണം.

2. വെള്ളം - എട്ടു കപ്പ്

3. മുതിര - 25 ഗ്രാം(വറുത്തത്), തിനയരി - 100 ഗ്രാം

4. ഉപ്പ് - പാകത്തിന്

• പാകം ചെയ്യുന്ന വിധം:

• ഒന്നാമത്തെ ചേരുവ എട്ടു കപ്പു വെള്ളത്തിൽ തിളപ്പിച്ചു വെള്ളം നാലു കപ്പായി വറ്റിക്കുക.

ഇതിലേക്കു മുതിരയും തിനയരിയും ചേർത്തു വേവിക്കണം. വെന്തു കുറുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ഉപ്പു ചേർത്തു കഴിക്കാം.


3️⃣ ചുക്ക്-മല്ലിക്കഞ്ഞി:

• മഴക്കാലത്തുണ്ടാകുന്ന ദഹനസംബന്ധമായ അസുഖങ്ങൾക്ക് ഉത്തമമാണ് ഈ കഞ്ഞി

1. ചുക്ക്- 10 ഗ്രാം മല്ലി - 10 ഗ്രാം

2. വെള്ളം- ആറു കപ്പ്

3. ഉണക്കലരി- 25 ഗ്രാം, ഗോതമ്പ്- 25 ഗ്രാം, ചെറുപയർ- 10 ഗ്രാം, വറുത്തത് മുതിര- 10 ഗ്രാം, വറുത്തത് ഉലുവ- 5 ഗ്രാം(വറുത്തത്)

4. ഉപ്പ് - പാകത്തിന്

• പാകം ചെയ്യുന്ന വിധം:

• ചുക്കും മല്ലിയും ആറു കപ്പ് വെള്ളത്തിൽ തിളപ്പിച്ചു നാലു കപ്പ് വെള്ളമാക്കി വറ്റിക്കുക.

• ഈ വെള്ളം അരിച്ചെടുത്ത് അതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വേവിക്കണം.

• വെന്തു കുറുകി പാകമായാൽ വാങ്ങി ഉപ്പു ചേർത്തു കഴിക്കാം.


4️⃣ ദശമൂല കഞ്ഞി:

• വാതസംബന്ധമായ അസുഖങ്ങൾ അകറ്റാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

1. പൊടിയരി - 100 ഗ്രാം, ചെറുപയർ- 25 ഗ്രാം, വെള്ളം- ആറു കപ്പ്

2. തേങ്ങാപ്പാൽ- കാൽ കപ്പ്

3. ദശമൂലപ്പൊടി- 10 ഗ്രാം,

ജീരകം- അര ചെറിയ സ്‌പൂൺ പൊടിച്ചത്, തിപ്പലിപ്പൊടി- കാൽ ചെറിയ സ്‌പൂൺ

4. ഉപ്പ് - അൽപം (ആവശ്യമെങ്കിൽ)

• പാകം ചെയ്യുന്ന വിധം:

• അരിയും പയറും കഴുകി വെള്ളത്തിൽ വേവിക്കുക.

• വെന്തു കുറുകുമ്പോൾ തേങ്ങാപ്പാലിൽ മൂന്നാമത്തെ ചേരുവ കലക്കിയതു ചേർത്തു തിളപ്പിക്കണം. ഉപ്പു ചേർത്തു ചെറുചൂടോടെ വിളമ്പാം.

• കുമിഴ്‌വേര്, കുവളവേര്, പാതിരി വേര്, മുഞ്ഞവേര്, ചെറുവഴുതനവേര്, വെൺവഴുതനവേര്, ആടലോടകവേര്, ഓരിലവേര്, മൂവിലവേര്, പലകപ്പയ്യാനി വേര് എന്നിവ പൊടിച്ചാണ് ദശമൂലപ്പൊടി തയാറാക്കുന്നത്, ആയുർവേദ മരുന്നുകടകളിൽ ഇവ ലഭ്യമാണ്.

• ഇതിൽ അരി കഴുകി ചേർത്തു വെന്തു കുറുകുമ്പോൾ ഇലകളുടെ നീരു ചേർത്തു ചെറുതീയിൽ വച്ച് അൽപസമയം ഇളക്കുക. വാങ്ങി ചെറുചൂടോടെ ഉപയോഗിക്കാം.


5️⃣ പഞ്ചകോല കഞ്ഞി:

• മഴക്കാലത്ത് ദഹനശക്‌തി കൂട്ടാൻ ഇത് സഹായിക്കും.

1. പൊടിയരി- 100 ഗ്രാം, വെള്ളം- അഞ്ചു കപ്പ്

2. പഞ്ചകോലപ്പൊടി- 10 ഗ്രാം

3. ഉപ്പ്- പാകത്തിന്

• പാകം ചെയ്യുന്ന വിധം:

• അരി കഴുകി വെള്ളം ചേർത്തു വേവിക്കുക.

• വെന്തുകുറുകുമ്പോൾ പഞ്ചകോലപ്പൊടി കലക്കി കഞ്ഞിയിൽ ഒഴിച്ച് ഉപ്പും ചേർത്ത് ഉപയോഗിക്കാം.

• ഉപ്പു വളരെക്കുറച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. (തിപ്പലി, തിപ്പലിവേര്, കാട്ടുമുളക്, കൊടുവേലി, ചുക്ക് എന്നിവ പൊടിച്ചാണ് പഞ്ചകോലപ്പൊടി തയാറാക്കുക. ആയുർവേദ മരുന്നുകടകളിൽ ലഭ്യമാണ്.)


6️⃣ പനിക്കഞ്ഞി:

• മഴക്കാലത്തുണ്ടാകുന്ന പനിക്കും കഫശല്യത്തിനും പ്രതിവിധിയാണ് ഈ കഞ്ഞി.

1. മുത്തങ്ങ - 10 ഗ്രാം, ചുക്ക് - 10 ഗ്രാം, തിപ്പലി - അഞ്ചു ഗ്രാം

2. വെള്ളം - ആറ് കപ്പ്

3. പൊടിയരി - 50 ഗ്രാം

4. കരിനൊച്ചിയില, കാട്ടുതുളസിയില, കൃഷ്ണതുളസിയില, തുമ്പയില ഇവയെല്ലാം കൂടി ചതച്ചു പിഴിഞ്ഞെടുത്ത നീര് - മുക്കാൽ കപ്പ്

• പാകം ചെയ്യുന്ന വിധം:

• ഒന്നാമത്തെ ചേരുവ ചതച്ചു കിഴി കെട്ടി ആറു കപ്പു വെള്ളത്തിൽ തിളപ്പിച്ചു മൂന്നു കപ്പാക്കി വറ്റിക്കുക. ഇതിൽ അരി കഴുകി ചേർത്തു വെന്തു കുറുകുമ്പോൾ ഇലകളുടെ നീരു ചേർ ത്തു ചെറുതീയിൽ വച്ച് അൽപസമയം ഇളക്കുക. വാങ്ങി ചെറുചൂടോടെ ഉപയോഗിക്കാം.


7️⃣ വ്യോഷാദി തക്രക്കഞ്ഞി:

• വിളർച്ച അകറ്റാൻ സഹായിക്കും.

1. പൊടിയരി - 100 ഗ്രാം, വെള്ളം - നാലു കപ്പ്

2. തഴുതാമയില - ഒരു പിടി

3. വ്യോഷാദിപ്പൊടി - 10 ഗ്രാം

4. മോര് - കാൽ കപ്പ്

5. ഉപ്പ് - പാകത്തിന്

• പാകം ചെയ്യുന്ന വിധം:

• അരി കഴുകി വെള്ളം ചേർത്തു വേവിക്കുക.

• തഴുതാമയില കഴുകിയ ശേഷം നന്നായി ഇടിച്ചു പിഴിഞ്ഞു നീരെടുത്തു വയ്ക്കണം.

• അരി നന്നായി വെന്തു കുറുകുമ്പോൾ തഴുതാമയില നീരിൽ വ്യോഷാദിപ്പൊടി കലക്കി ഒഴിക്കുക. മോരും ചേർത്തു ചെറുതീയിൽ അൽപസമയം ഇളക്കിയ ശേഷം വാങ്ങി ഉപ്പു ചേർത്തു കഴിക്കാം.


8️⃣ ദശപുഷ്‌പ കഞ്ഞി:

• മഴക്കാലത്ത് ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ ഈ കഞ്ഞി കുടിക്കുന്നതു സഹായിക്കും:

1. ഞവരയരി - 100 ഗ്രാം വെള്ളം - നാലു കപ്പ്

2. ദശപുഷ്പത്തിൻ്റെ നീര് - 200 മില്ലി തേങ്ങാപ്പാൽ - അരക്കപ്പ് ആശാളി - 10 ഗ്രാം, പൊടിച്ചത് എള്ള് - അഞ്ച് ഗ്രാം, പൊടിച്ചത് മാതള അരി - അഞ്ച് ഗ്രാം, പൊടിച്ചത്

3. ചുവന്നുള്ളി - അഞ്ച്, അരിഞ്ഞത് ജീരകം - അര ചെറിയ സ്‌പൂൺ

4. നെയ്യ് - ഒരു ചെറിയ സ്‌പൂൺ

• പാകം ചെയ്യുന്ന വിധം:

• അരി കഴുകി വെള്ളം ചേർത്തു വേവിക്കുക.

• കുറുകി വരുമ്പോൾ രണ്ടാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വച്ച് ഇളക്കുക.

• നെയ്യിൽ ചുവന്നുള്ളിയും ജീരകവും വറുത്തതു ചേർത്തു കഴിക്കാം.

• പൂവാംകുരുന്ന്, മുയൽച്ചെവിയൻ, കറുക, കയ്യോന്നി, നിലപ്പന, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണു ദശപുഷ്‌പങ്ങൾ.


Comments