കോളറ | CHOLERA

കോളറ | CHOLERA



🦠 കോളറയുടെ ചരിത്രം:

• ലോകം മുഴുവനുമായി കോളറ ബാധിച്ച് കോടിക്കണക്കിന് പേർ മരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലാണ് ഈ രോഗം ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്. വിഷൂചിക എന്നാണ് ഇന്ത്യയിൽ ഈ രോഗം അറിയപ്പെടുന്നത്. എങ്ങിനെയാണ് ഈ രോഗം വരുന്നത് എന്ന് വ്യക്തമായ ധാരണ മുൻകാലങ്ങളിൽ ഇല്ലായിരുന്നു.

• 1854 ൽ, ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞനായിരുന്ന ജോൺ സ്നോ(John Snow) ആണ് കുടിവെള്ളത്തിൽ മനുഷ്യവിസർജ്യം കലരുന്നതാണ് അവിടെ അന്ന് കോളറ പടർന്നു പിടിക്കാനുണ്ടായ കാരണം എന്ന് തെളിയിച്ചത്. കുടിവെള്ളത്തിനുള്ള പൈപ്പിൽ കക്കൂസ് മാലിന്യം കലരുന്ന സ്ഥലം കണ്ടു പിടിക്കാനും, ആ വെള്ളം കുടിച്ചവർക്ക് മാത്രമാണ് കോളറ ബാധിച്ചത് എന്നു സമർത്ഥിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മാത്രവുമല്ല, ആ പ്രശ്നം പരിഹരിച്ചതു വഴി രോഗപ്പകർച്ച തടയാനും അദ്ദേഹത്തിനു കഴിഞ്ഞു.

• കോളറ രോഗാണുവിനെ കണ്ടു പിടിക്കുന്നതിനും മുമ്പാണ്, “ക്ലിനിക്കൽ എപ്പിഡെമിയോളജി(Clinical Epidemiology)” എന്ന ശാസ്ത്രശാഖയുടെ ഉൽഭവത്തിനു തന്നെ കാരണമായ ഈ കണ്ടുപിടിത്തം/പഠനം നടന്നത്. അതിനു ശേഷമാണ് കോളറ തടയുന്നതിനുള്ള പരിശ്രമങ്ങൾ വിജയിച്ചു തുടങ്ങിയത്. എങ്കിലും, രോഗം ബാധിച്ചതിൽ 50%ൽ അധികം പേർ മരിച്ചു കൊണ്ടിരുന്നു.

• കോളറയുടെ ചരിത്രത്തിൽ നമ്മുടെ ഇന്ത്യയുടെ സ്ഥാനം ഒരിക്കലും മറക്കാൻ പറ്റുന്നതല്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ കോളറ പാൻഡെമിക് (ലോകത്താകമാനം രോഗം പൊട്ടിപ്പുറപ്പെടുന്ന അവസ്ഥ) ആരംഭിച്ചത് നമ്മുടെ സ്വന്തം കൽക്കട്ടയിൽ നിന്നാണ്. അവിടെ നിന്ന് ഏഷ്യയുടെ പലഭാഗങ്ങളിലേക്കും കോളറ പടർന്നു. ലോകത്തു ഇതുവരെ 7 കോളറ പാൻഡെമിക്കുകൾ ഉണ്ടായിട്ടുണ്ട്. ലോകത്താകമാനം കോടി കണക്കിന് ആളുകളുടെ മരണത്തിനു കോളറ കാരണമായി.

• 1900 മുതൽ 1920 വരെയുള്ള കാലത്തു ഇന്ത്യയിൽ മാത്രം 8 ദശലക്ഷം ആളുകൾ കോളറ മൂലം മരിച്ചു. ഇന്നും ഓരോ വർഷവും ലോകത്തു ആകമാനം 5 മില്യൺ ആളുകൾക്ക് കോളറ പിടിപെടുന്നുണ്ട്, ഏകദേശം ഒരു ലക്ഷം ആളുകൾ മരിക്കുകയും ചെയ്യുന്നു. പൊതു ആരോഗ്യരംഗത്തെ ഇത്രയേറെ താറുമാറാക്കിയ കോളറയെ തന്നെ ആധുനിക വൈദ്യശാസ്ത്രം “പൊതുജനാരോഗ്യത്തിന്റെ പിതാവ് (Father of Public Health) എന്ന് വിളിച്ചു.


🦠 എന്താണ് കോളറ ?

• 'വിബ്രിയോ കോളറ(Vibrio cholerae)' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു ബാക്ടീരിയ രോഗമാണ് കോളറ(CHOLERA). ഇത്തരത്തിലുള്ള ബാക്ടീരിയകൾ സാധാരണയായി മലിനമായ ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. 1800-കളിൽ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കോളറ രോഗം നൂറുകണക്കിനു വർഷങ്ങളായി ആളുകൾക്ക് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഈ രോഗം ചികിത്സിച്ചില്ലെങ്കിൽ, അത് കഠിനമായ വയറിളക്കത്തിന് കാരണമാവുകയും ശരീരത്തിൽ നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. ചിലപ്പോൾ അത് മാരകമായ അവസ്ഥയിലേക്കും നയിച്ചേക്കാം. കോളറ ബാക്ടീരിയ തീര പ്രദേശങ്ങളിലെ ഉപ്പുവെള്ള പ്രദേശങ്ങളിലും മലിനജലത്തിലും കാണപ്പെടുന്നു. കക്കയിറച്ചി, ഞണ്ട് മുതലായവയുടെ പുറം തൊലിയിൽ അവ കാണാറുണ്ട്. 


🦠 കോളറയുടെ കാരണങ്ങൾ:

• പ്രധാനമായും മലിന ജലത്തിലൂടെയാണ് ഇത് പടരുന്നത്

• മലിനമായ ജലവിതരണം 

• ശുദ്ധമല്ലാത്ത ജലസ്രോതസുകൾ

• കക്കൂസുകളിലല്ലാതെ തുറന്ന സ്ഥലത്തുള്ള മല വിസർജ്ജനം

• മലിനമായ ഭക്ഷണപാനീയങ്ങളുടെ ഉപഭോഗം.

• മനുഷ്യവിസർജ്യങ്ങൾ ഉപയോഗിച്ചുള്ള ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന പച്ചക്കറികൾ.

• മലിനമായ കടൽ ഭക്ഷണങ്ങളുടെ ഉപഭോഗം.

• ദഹനത്തെ ബാധിക്കുന്ന ഭക്ഷണങ്ങളുടെ ഉപയോഗം.


🦠 കോളറയുടെ ലക്ഷണങ്ങൾ:

• രോഗാണുക്കൾ ഉള്ളിൽ കടന്നാൽ 24-48 മണിക്കൂറുകൾക്കകം ലക്ഷണം കണ്ടു തുടങ്ങും. കോളറ ഉള്ളവരിൽ ആദ്യം ഉണ്ടാകുന്ന ലക്ഷണം അതിസാരമാണ്. വേദനയില്ലാത്ത, വെള്ളം പോലെ പോകുന്നതിൽ മലത്തിന്റെ അംശം കുറവെങ്കിലും വെള്ളത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. കഞ്ഞിവെള്ളം പോലെയിരിക്കുന്ന കോളറയിലെ മലത്തിന് Rice Water Stools എന്നാണ് വിളിക്കുന്നത്.

• കടുത്ത പനി

• ശരീരഭാരം കുറയുക

• വർദ്ധിച്ച ദാഹം

• ഓക്കാനം അനുഭവപ്പെടുന്നു

• ഛർദ്ദി

• വയറ്റിൽ വീർപ്പുമുട്ടുന്നു

• രക്തസമ്മർദ്ദം കുറയുന്നു

• ചർമ്മത്തിൻ്റെ ഇലാസ്തികത നഷ്ടപ്പെടുന്നു

• പേശികളിലെ വേദന

• മൂത്രം ഇല്ലായ്മ

• ഹൃദയമിടിപ്പിൽ പെട്ടെന്നുള്ള വർദ്ധനവ്

• വായ, മൂക്ക്, കണ്പോളകൾ എന്നിവയിലെ വരൾച്ച

• കുഴിഞ്ഞ കണ്ണുകൾ

• മലത്തിൽ രക്തം അല്ലെങ്കിൽ മ്യൂക്കസ് അല്ലെങ്കിൽ ചിലപ്പോൾ ദഹിക്കാത്ത വസ്തുക്കളുടെ സാന്നിധ്യം

• കോളറ മരണത്തിലേക്ക് നയിച്ചേക്കാം (കോളറ അണുക്കൾ അശുദ്ധജലത്തിലൂടെ വയറിലെത്തുന്നു ➡️ അണുബാധ ലവണാനുപാതത്തിന്റെ താളം തെറ്റിക്കുന്നു ➡️ ജലവ്യാപനം നടത്താനാവാതെ കുടൽ പുറംതള്ളുന്നു(വയറിളക്കം) ➡️ ജലാംശം കുറഞ്ഞു രക്തത്തിന്റെ ഒഴുക്ക് മന്ദീഭവിച്ചു മരണസാധ്യത )


🦠 കോളറ ചികിത്സ:

• ORS (Oral rehydration solution) 

• Intravenous Fluid Replacement

• Antibiotics

• Zinc supplements

• 📌 ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.


🦠 കോളറ പ്രതിരോധം:

• രോഗം ബാധിച്ചവരെ വേഗത്തിൽ കണ്ടെത്തുകയും കൃത്യമായ ചികിത്സ നൽകുന്നതും വഴി രോഗം പടരുന്നത് തടയാം. രോഗം എവിടെ നിന്നാണ് ആളുകൾക്ക് കിട്ടിയത് എന്ന് കണ്ടുപിടിക്കണം. ഇത് ആ സ്രോതസിനെ ശുദ്ധീകരിക്കാനും അതുവഴി രോഗം പടരുന്നത് തടയാനും പറ്റും.

• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

• ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്.

• ഭക്ഷ്യവസ്‌തുക്കൾ നന്നായി വേവിച്ച് മാത്രം കഴിക്കുക.

• പാലുൽപന്നങ്ങൾ പരമാവധി ഒഴിവാക്കുക

• പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.

• ജലസ്രോതസുകൾ ശുദ്ധമാക്കാനായി ക്ലോറിനേഷൻ ഉപയോഗിക്കാം.

• വെളിമ്പ്രദേശത്തെ മലമൂത്ര വിസർജ്ജനം തടയണം.

• മലമൂത്ര വിസർജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക.

• വയറിളക്കമോ ഛർദ്ദിയോ ഉണ്ടായാൽ ധാരാളം പാനീയം കുടിയ്ക്കുക.(ഒ. ആർ. എസ്. പാനീയം ഏറെ നല്ലത്)

• എത്രയും വേഗം ചികിത്സ തേടുക.

Comments