ഇന്ത്യയിൽ വൃക്കരോഗികൾ ഇരട്ടി | KIDNEY PATIENTS INCREASING IN INDIA

ഇന്ത്യയിൽ വൃക്കരോഗികൾ ഇരട്ടി | KIDNEY PATIENTS INCREASING IN INDIA 


• ഇന്ത്യയിൽ വൃക്കസംബന്ധ അസുഖങ്ങൾ നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാശരിയിലും അധികം. ആഗോള ശരാശരിയായ 2% മറികടന്ന് ഇന്ത്യയിൽ 4.9% വൃക്കരോഗികൾ:

• ആഗോളതലത്തിൽ 18 വയസ്സിൽത്താഴെയുള്ളവരിൽ വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ 2 ശതമാനമാണ്. ഇന്ത്യയിൽ 5-19 പ്രായപരിധിയിലുള്ള കുട്ടികളും കൗമാരക്കാരുമായ ജനസംഖ്യയുടെ 4.9 ശതമാനവും ഗുരുതര വൃക്കരോഗം നേരിടുന്നതായി പഠനം വ്യക്തമാക്കുന്നു.

• ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഡൽഹിയിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് ഇന്ത്യ, മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമഗ്ര ദേശീയ പോഷകാഹാരസർവേയിലാണ് കണ്ടെത്തൽ.

• കൂടുതലും ഗ്രാമങ്ങളിലെ കുട്ടികളിൽ:

2016-18 കാലയളവിൽ അഞ്ചിനും 19 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 24,600 കു ട്ടികളിൽ നിരീക്ഷണം നടത്തി. ഇതിൽ 57.3 ശതമാനം പേർ ഗ്രാമിണമേഖലയിലാണ്.

കേരളത്തിലും രാജസ്ഥാനിലും വൃക്കസംബന്ധമായ അസാധാരണ പ്രശ്നങ്ങളില്ല.

• വൃക്കകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന് രക്തസാംപിൾ ശേഖരിച്ച് ഗ്ലോമറുലാർ ഫിൽട്രേഷൻ നിരക്ക് കണ്ടെത്തിയാണ്

• വൃക്കരോഗങ്ങൾ നേരിടുന്നവരിൽ അധികവും ഗ്രാമങ്ങളിൽനിന്നുള്ള ആൺകുട്ടികൾ ആണ്

• ഭക്ഷണക്രമം, രക്ഷിതാക്കളുടെ വിദ്യാഭ്യാസം, സാമൂഹികപശ്ചാത്തലം എന്നിവ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ആരോഗ്യവിഷയങ്ങളിലെ സാക്ഷരതക്കുറവ്, ആരോഗ്യസേവനങ്ങളുടെ ലഭ്യതയില്ലായ്മ, ചികിത്സതേടുന്നതിനുള്ള വിമുഖത എന്നിവയും കാരണമാകുന്നു.

• മലിനജല-കീടനാശിനി ഉപയോഗം, പോഷകാഹാരക്കുറവ്, പുകവലിക്കാരായ കുടുംബാംഗങ്ങൾ തുടങ്ങിയവയും വൃക്കരോഗങ്ങൾക്ക് കാരണമാകുന്നു.

• വൃക്കരോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ:

• ആന്ധ്രാപ്രദേശ്

• തെലങ്കാന

• പശ്ചിമ ബംഗാൾ

• സിക്കിം

• അസം

• മണിപ്പൂർ

• മിസോറാം

• ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കുട്ടികളിലും കൗമാരക്കാരിലും കൂടുതൽ വൃക്കരോഗങ്ങൾ. ആന്ധ്രയിലും, തെലങ്കാനയിലും രോഗികൾ കൂടുതലായതാണ് കാരണം.


🗞️ Based On Newspaper Reports On 08/07/2024

Comments