ലക്ഷ്യം ടിബി മുക്ത കേരളം | MAKE KERALA A TB-FREE STATE BY 2025

ലക്ഷ്യം ടിബി മുക്ത കേരളം | MAKE KERALA A TB-FREE STATE BY 2025 



🫁 അടുത്ത വർഷത്തിനകം ക്ഷയരോഗത്തിൽ (ടിബി) നിന്നുള്ള മുക്‌തിയാണു സംസ്ഥാനത്തിന്റെ ലക്ഷ്യം സംസ്ഥാനത്തു പ്രതിവർഷം 20,000-22,000 പേർക്കു ടിബി ബാധിക്കുന്നുണ്ട്. 1800- 2000 പേർ മരിക്കുന്നു. 'മൈകോ ബാക്ടീരിയം ട്യൂബർകുലോസിസ്' എന്ന ബാക്ട‌ീരിയയാണു ക്ഷയരോഗത്തിനു കാരണം ശ്വാസകോശത്തെയാണു പ്രധാനമായി ബാധിക്കുക. നമ്മുടെ രോഗപ്രതിരോധ ശേഷി ഈ ബാക്‌ടിരിയകളെ ഒരു പരിധിവരെ നശിപ്പിക്കും. എന്നാൽ അതിനെയും മറികടന്നു ചില ബാക്ടീരിയകൾ ശ്വാസകോശത്തിൽ ജീവിക്കും. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുമ്പോൾ ഈ ബാക്ടീരിയകൾ സജീവമാകും. പല മടങ്ങായി പെരുകും. നമ്മളെ കീഴ്പ്പ്പെടുത്തും, ചിലപ്പോൾ മരണത്തിലേക്കു നയിക്കും. വായുവിലൂടെയാണു രോഗപ്പകർച്ച ശ്വാസകോശത്തിൽ ടിബിയുള്ളയാൾ ചുമയ്ക്കുകയോ തൃപ്പുകയോ ചെയ്യുമ്പോൾ ബാക്ട‌ീരിയ പുറത്തു വരുകയും മറ്റുള്ളവരിലേക്കു പകരുകയും ചെയ്യും.

• ലോകത്തെ മൊത്തം ജനസംഖ്യയുടെ നാലിലൊന്നു പേർക്കു ടി.ബി അണുബാധയുണ്ടെന്നാണു കരുതുന്നത്. ഇവരിൽ 5-10% പേർക്കു ഭാവിയിൽ രോഗമുണ്ടാകാം. എച്ച്ഐവി ബാധിതർ, പോഷകാഹാരക്കുറവുള്ളവർ, പ്രമേഹബാധിതർ, പുകവലിക്കാർ എന്നിവരിൽ അണുബാധ ഭാവിയിൽ ക്ഷയരോഗമായി മാറാം.


🫁 ലക്ഷണങ്ങൾ:

• വിട്ടുമാറാത്ത ചുമ

• കഫത്തിൽ രക്ത‌ത്തിന്റെ അംശം

• നെഞ്ചു വേദന

• ക്ഷീണം

• തളർച്ച

• ഭാരം കുറയുക

• പനി

• രാത്രി വിയർക്കുക.

• ശ്വാസകോശത്തെയാണു പ്രധാനമായി ബാധിക്കുകയെങ്കിലും വൃക്ക, മസ്‌തിഷ്‌കം, നട്ടെല്ല്, ത്വക്ക് തുടങ്ങി ഒട്ടുമിക്ക ശരീര ഭാഗങ്ങളെയും ടിബി ബാധിക്കാം..


🫁 പ്രതിരോധവഴികൾ:

• വിട്ടുമാറാത്ത ചുമ, പനി, ഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ തോന്നുന്നുവെങ്കിൽ ചികിത്സ തേടണം വേഗത്തിലുള്ള രോഗനിർണയം ചികിത്സ എളുപ്പമാക്കാനും രോഗം മറ്റൊരാളിലേക്കു പടരാതിരിക്കാനും സഹായിക്കും.

• വീട്ടിലോ, തൊഴിലിടങ്ങളിലോ ക്ഷയരോഗ ബാധിതനുമായുള്ള സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കണം.

• ടിബി അണുബാധ സ്‌ഥിരീകരിച്ചാൽ പ്രതിരോധ മരുന്നുകൾ കഴിക്കാം.

• രോഗബാധിതർ വ്യക്തിശുചിത്വം പുലർത്തണം.

• ചുമയ്ക്കുമ്പോൾ വായും മൂക്കും തൂവാലകൊണ്ടു മറച്ചുപിടിക്കുക.

• കഫം പൊതു ഇടങ്ങളിൽ തുപ്പരുത്.

• മാസ്ക‌് ധരിക്കുക.


🫁 ചികിത്സ സൗജന്യം:

• ക്ഷയരോഗ പരിശോധനകളും ചികിത്സയും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും പൂർണമായി സൗജന്യമാണ്. 6 മാസത്തെ ചികിത്സയിലൂടെ രോഗം പൂർണമായി ഭേദമാക്കാം രോഗ ലക്ഷണങ്ങളിൽ കുറവുണ്ടായാലും ഇടയ്ക്കു വച്ചു മരുന്നു മുടക്കരുത്. മരുന്നു കഴിക്കുന്ന കാലയളവിൽ നിക്ഷയ് പോഷൻ യോജന (Nikshay Poshan Yojana-എൻപിവൈ) പ്രകാരം 3,000 രൂപ ധനസഹായവും പോഷകാഹാര കിറ്റുകളും ലഭിക്കും.

Comments