ആരോഗ്യം തകർക്കുന്ന 156 മരുന്നുകൾ നിരോധിച്ചു | Govt bans 156 popular fixed-dose combination

ആരോഗ്യം തകർക്കുന്ന 156 മരുന്നുകൾ നിരോധിച്ചു | Govt bans 156 popular fixed-dose combination


രണ്ടോ അതിലധികമോ മരുന്നുകൾ ചേർത്തു ള്ള ഫിക്സഡ്-ഡോസ് കോംപിനേഷൻ മരുന്നുകളുടെ കൂട്ട നിരോധനം വീണ്ടും സംയുക്‌തമാക്കിയതു കൊണ്ടു പ്രയോജനമില്ലെന്നു മാത്രമല്ല, ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്നു കൂടി വിലയിരുത്തിയാണ് 156 മരുന്നുകൾ ആരോഗ്യ മന്ത്രാലയം നിരോധിച്ചത്.

• വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്ക്, ആന്റിഅലർജിക് മരുന്നുകൾ, വേദന സംഹാരികൾ, മൾട്ടിവിറ്റമിനുകൾ തുടങ്ങിയ വിഭാഗത്തിലേതാണ് നിരോധിക്കപ്പെട്ട മരുന്നുകൾ 2016 ൽ 344 എഫ്‌ഡിസികൾ(Fixed Dose Combinations) നിരോധിച്ച ശേഷമുള്ള ഏറ്റവും വലിയ നടപടിയാണ് ഇപ്പോഴത്തേത്.

മരുന്നുകളുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശക സമിതിയുടെയാണ് (ഡിടിഎബി)(Drugs Technical Advisory Board (DTAB) തീരുമാനം. കേന്ദ്രസർക്കാരും ഡിടിഎബിയും വെവ്വേറെ ഉപസമിതികളെ വച്ചു പരിശോധിച്ചിരുന്നു അവയുടെ ശുപാർശ പ്രകാരമാണു നിരോധനം 324 മരുന്നുകൾ പരിശോധിച്ച ശേഷമാണ് 156 എണ്ണം നിരോധിച്ചത്. Mefenamic Acid and Paracetamol Injection: വേദനസംഹാരിയായ മെഫനാമിക് ആസിഡും(Mefenamic acid) പാരസെറ്റമോൾ ഇൻജക്ഷനും ചേർന്നുള്ള മരുന്നു സംയുക്തം. Omeprazole Magnesium + Dicyclomine HCl: വയറുവേദനയ്ക്കു കഴിക്കുന്ന ഒമിപ്രസോൾ മഗ്നീഷ്യം ഡൈസിക്ലോമിയൻ ഹൈഡ്രോക്ലോറൈഡ് സംയുക്തം തുടങ്ങിയവ നിരോധിക്കപ്പെട്ടവയിൽപെടുന്നു. കഫത്തിനും മറ്റും ഉപയോഗിക്കുന്ന സിറപ്പും,പാരസെറ്റമോളും, ആക് നിക്രീമോടു കൂടിയ ആൻ്റിബയോട്ടിക്കും, അയോഡിൻ സൊല്യൂഷനും, മെൻഥോളും അലോവേരയും, പൊള്ളലിനു നൽകുന്ന സിൽവർ സൽഫഡയസിനും ആന്റിസെപ്റ്റിക് ഏജന്റും കൂട്ടത്തിലുണ്ട്. സൺഫാർമസ്യൂട്ടിക്കൽസ്, ഡോ. റെഡ്‌ഡീസ്, സിപ്ല തുടങ്ങി മുൻനിര മരുന്നുൽപാദക കമ്പനികൾക്കു തിരിച്ചടിയാണ് തീരുമാനം.

⚠️ In a gazette notice issued on 2024 August 21, the Health Ministry announced that the production, marketing, and distribution of these drugs are now prohibited due to their associated health risks.

🚫💊 Complete List Of Banned Medicines: 156 Banned FDC List



Comments