ജീവനെടുക്കും സൂപ്പർബഗ്ഗുകൾ | SUPERBUGS COULD KILL 39 MILLION PEOPLE BY 2050

ജീവനെടുക്കും സൂപ്പർബഗ്ഗുകൾ | SUPERBUGS COULD KILL 39 MILLION PEOPLE BY 2050


മരുന്നുകളെ അതിജീവിക്കുന്ന സൂപ്പർബഗ്ഗുകൾ 2050-ഓടെ 3.9 കോടിപ്പേരുടെ ജീവനെടുത്തേക്കും. മനുഷ്യരിലും മൃഗങ്ങളിലും ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) എന്ന അവസ്ഥയുണ്ടാക്കുന്നത്. ശരീരത്തിൽ കടക്കുന്ന രോഗാണുക്കൾ മരുന്നുകളോട് പ്രതികരിക്കാതാകും. സൂപ്പർബഗ്ഗുകൾ ഉണ്ടാക്കാനിടയുള്ള ആഘാതത്തെപ്പറ്റി പ്രവചനാത്മകമായ ആദ്യപഠനമാണിത്. ലാൻസെറ്റ് ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്. രാജ്യങ്ങളും ഭൂപ്രദേശങ്ങളുമായി 204 ഇടങ്ങളിലെ 52 കോടിപ്പേരുടെ വിവരശേഖരമുപയോഗിച്ചായിരുന്നു പഠനം.

• 1990 നും 2021 നും ഇടയിൽ ലോകമെമ്പാടും പ്രതിവർഷം പത്തുലക്ഷത്തിലേറെപ്പേർ സൂപ്പർബഗ്ഗുകൾ കാരണം മരിച്ചിട്ടുണ്ട്. ശിശുക്കൾക്കുണ്ടാകുന്ന അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ മെച്ചപ്പെടുത്തിയതിനാൽ, 30 വർഷത്തിടെ അഞ്ചുവയസ്സിന് താഴെയുള്ളവർക്കിടയിൽ ഇത്തരം മരണം 50 ശതമാനത്തിലധികം കുറഞ്ഞു. എന്നാൽ, അതേകാലയളവിൽ 70 വയസ്സിനു മുകളിലുള്ളവരുടെ മരണം 80 ശതമാനത്തിലധികമായെന്നും പഠനം പറയുന്നു.

Comments