2021-ൽ 35% മരണവും കോവിഡ് കാരണം

2021-ൽ 35% മരണവും കോവിഡ് കാരണം


• കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടമായ 2021-ൽ കേരളത്തിലെ പ്രധാന മരണകാരണമായി കോവിഡ് മാറി. ഡോക്ടർമാർ സ്ഥിരീകരിച്ച മരണങ്ങളിൽ 35.52 ശതമാനം പേരുടെയും മരണം കോവിഡും അതുമായി ബന്ധപ്പെട്ട അസുഖങ്ങളും കാരണമെന്ന് റിപ്പോർട്ട്. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പിൻ്റെ റിപ്പോർട്ടിലാണ് ഈ കണക്ക്.

• 2020-ൽ 7.62 ശതമാനമായിരുന്നു കോവിഡ് മരണങ്ങൾ. രണ്ടാംഘട്ടത്തിൽ മരണനിരക്ക് കാര്യമായി നിയന്ത്രിക്കാനായില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്. മുൻവർഷങ്ങളിൽ ഹൃദയം, തലച്ചോർ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളും ഉയർന്ന രക്തസമ്മർദവും ആയിരുന്നു (രക്ത പര്യയനവ്യവസ്ഥയെ ബാധിക്കുന്നവ) പ്രധാനമരണ കാരണങ്ങൾ.

• 2021-ൽ 3.39 ലക്ഷം പേരാണ് കേരളത്തിൽ വിവിധ കാരണങ്ങളാൽ മരിച്ചതായി രജിസ്റ്റർ ചെയ്യപ്പെട്ടത്. അവയിൽ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ 35,965 മരണങ്ങളാണ് സാമ്പത്തിക സ്ഥിതിവിവരവിഭാഗം പഠന വിധേയമാക്കിയത്.

• 2020-ൽ 28.58 ശതമാനം മരണങ്ങൾ ഹൃദയം, തലച്ചോർ തുടങ്ങിയവയെ ബാധിക്കുന്ന അസുഖങ്ങൾ മൂലമായിരുന്നു. ഇക്കൂട്ടത്തിൽ 36.99 ശതമാനം ഹൃദ്രോഗത്താലും 28.61 ശതമാനം തലച്ചോർ സംബന്ധമായ പ്രശ്നങ്ങളാലും 15.51 ശതമാനം ഉയർന്ന രക്തസമ്മർദം മൂലവും ജീവൻ നഷ്ടമായവരാണ്. കാൻസർപോലുള്ള കോശവ്യതിയാനങ്ങൾ കാരണം മരിച്ചത് 9.64 ശതമാനം പേരാണ്.


⭕ മരണകാരണം 2021

▪️കോവിഡ്- 35.52 ശതമാനം

▪️ഹൃദ്രോഗം, തലച്ചോർസംബന്ധം, രക്തസമ്മർദം- 20.69

▪️പ്രമേഹം ഉൾപ്പെടെ ന്യൂട്രീഷണൽ, മെറ്റാബോളിക്- 11.57

▪️കാൻസർപോലുള്ള കോശവ്യതിയാനങ്ങൾ- 9.64

▪️ശ്വാസകോശരോഗങ്ങൾ- 4.83

▪️ദഹനവ്യവസ്ഥയെ ബാധിക്കുന്നവ- 4.12

Comments