ഡിങ്കാ ഡിങ്കാ വൈറസ് രോഗം | DINGA DINGA VIRUS
യുഗാൺഡയിലെ ബുണ്ടിബുഗിയോ ജില്ലയിൽ 'ഡിങ്കാ ഡിങ്കാ' എന്നൊരു രോഗം പടർന്നു പിടിക്കുന്നു. അടുത്തിടെ ജില്ലയിലെ 300- ഓളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പേര് കേൾക്കുമ്പോൾ രസകരമാണെങ്കിലും ആളിത്തിരി പ്രശ്നക്കാരനാണ്. നൃത്തം ചെയ്യുംപോലെ വിറയ്ക്കുക എന്നാണ് 'ഡിങ്കാ ഡിങ്കാ' യുടെ അർഥം. ഇതുതന്നെയാണ് പ്രധാന ലക്ഷണവും. രോഗം വന്നാൽ ശരീരം വിറച്ച് നടക്കാൻപോലുമാകില്ല. കടുത്ത പനി, ക്ഷീണം ചിലപ്പോൾ പക്ഷാഘാതവും സംഭവിക്കാം. സ്ത്രീകളെയും കുട്ടികളെയുമാണ് രോഗം കൂടുതലായും ബാധിക്കുന്നത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാനാകുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിശ്വാസം. ശരിയായ ചികിത്സ ലഭിക്കുന്നവർ ഒരാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുന്നുണ്ട്. അതേസമയം, ഡിങ്കാഡിങ്കായുടെ കാരണം കണ്ടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രോഗികളുടെ സാംപിളുകൾ വിശദമായ പരിശോധനയ്ക്കായി യുഗാൺഡൻ ആരോഗ്യ മന്ത്രാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Comments
Post a Comment