അർബുദ കോശങ്ങളെ സാധാരണ കോശങ്ങളാക്കാം | GROUNDBREAKING TECHNOLOGY CONVERTS CANCER CELLS INTO NORMAL CELLS
അർബുദ കോശങ്ങളെ സാധാരണ കോശങ്ങളാക്കാം | GROUNDBREAKING TECHNOLOGY CONVERTS CANCER CELLS INTO NORMAL CELLS
അർബുദ ചികിത്സയിൽ വൻമാറ്റമുണ്ടാക്കാവുന്ന പാതയിലേക്ക് ഗവേഷകർ. അർബുദകോശങ്ങളെ സ്വാഭാവിക കോശത്തെപ്പോലെ മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് പാർശ്വഫലമില്ലെന്നതും രോഗം തിരിച്ചുവരില്ലെന്നതുമാണ് ഇതിന്റെ മേന്മ.
• ദക്ഷിണ കൊറിയയിലെ കൊറിയ അഡ്വാൻസ്‌ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ. രോഗ ബാധിത കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സാരീതിയാണ് നിലവിൽ പിന്തുടരുന്നത്. ഇതിന് ബദലായി കുഴപ്പത്തിലായ കോശങ്ങളെ സാധാരണ കോശങ്ങൾക്കു തുല്യമായ അവസ്ഥയിലേക്ക് മാറ്റും. സാധാരണ കോശങ്ങളുടെ വികാസത്തിന് കാരണമായ ജീൻ നെറ്റ്‌വർക്കിൻ്റെ കംപ്യൂട്ടർ മാതൃകയാണ് ഗവേഷകർ ആദ്യം സൃഷ്ടിച്ചത്. ഇതുപയോഗിച്ച് അർബുദകോശങ്ങളെ സാധാരണകോശമാക്കാൻ കഴിയുന്ന തന്മാത്രാരൂപമായ വസ്തുക്കളെ കണ്ടെത്തി.
കുടലിലെ അർബുദകോശങ്ങളെയാണ് മാറ്റിയെടുത്തത്. തന്മാത്രാധിഷ്ഠിത കോശപഠനവും ജന്തുക്കളിലെത്തിയാണ് ഫലം പരീക്ഷണവും പരീക്ഷണവും നടത്തി സ്ഥിരീകരിച്ചത്. ഇതര അർബുദ കോശങ്ങളിലും സമാനമായ പരീക്ഷണം നടത്തുകയാണ് അടുത്തഘട്ടം. പഠനറിപ്പോർട്ട് 'അഡ്വാൻസ്‌ഡ് സയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
.
.
.
.
📌This Article is based on news paper reports on 31/12/2024
Comments
Post a Comment