ശ്രദ്ധിക്കുക പാരസെറ്റാമോൾ പാരയാകും | Paracetamol Affects Heart, Kidney, And Digestive Tract
⭕ വേദനസംഹാരി പാരസെറ്റാമോളിന്റെ ആവർത്തിച്ചുള്ള ഉപയോഗം ഉദരം, ഹൃദയം, വൃക്ക തുടങ്ങിയവയ്ക്ക് കുഴപ്പമുണ്ടാക്കുമെന്ന് കണ്ടെത്തൽ.
• 65 വയസ്സിനുമുകളിലുള്ളവർക്കാണ് പ്രശ്നം കണ്ടെത്തിയത്. നിസ്സാര കാരണങ്ങൾക്കു പോലും കണക്കില്ലാതെ പാരസെറ്റാമോൾ കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ആറുമാസത്തിനിടെ രണ്ടുപ്രാവശ്യം പാരസെറ്റാമോൾ കോഴ്‌സ് (അറുപതോളം ഗുളികകൾ) പൂർത്തിയാക്കിയ 1,84,483 പേരുടെ ശാരീരികനിലയാണ് നോട്ടിങ്ങാം സർവകലാശാലയിലെ ഗവേഷകർ പഠിച്ചത്. മരുന്നുപയോഗിക്കാത്ത 4,02,478 പേരുമായാണ് ഇവരെ താരതമ്യംചെയ്തത്. കണ്ടെത്തലുകൾ അമേരിക്കയിലെ ആർത്രൈറ്റിസ് കെയർ ആൻഡ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
• ഒരു കിലോ ശരീരഭാരത്തിന് പത്തുമുതൽ 15 മില്ലിഗ്രാം വരെയെന്നതാണ് പാരസെറ്റാമോളിൻ്റെ ഡോസ്. എട്ടുമണിക്കൂർ ഇടവേളയാണിതിന് പറയുന്നത്. ആരോഗ്യവാനായ വ്യക്തിക്ക് പരമാവധി ഒന്ന് മുതൽ രണ്ടുഗ്രാംവരെയാണ് ഒരു ദിവസത്തെ പാരസെറ്റാമോൾ സുരക്ഷിത ഡോസ്. രോഗാവസ്ഥമാറുന്നതാണ് കോഴ്സ് കാലാവധി. പഠനം നടത്തിയ വിഭാഗത്തിലിത് പത്തു ദിവസത്തിനുമുകളിലായിരുന്നു.
⭕പാർശ്വഫല സാധ്യത
• പഠനവിധേയരായ മരുന്നുപയോക്താക്കളിൽ കുടലിലെ രക്തസ്രാവത്തിന് 36 ശതമാനം സാധ്യത കൂടുതലാണെന്നാണ് തെളിഞ്ഞത്. • 🩸പെപ്റ്റിക് അൾസർ രക്തസ്രാവത്തിന് 24% കൂടുതൽ സാധ്യതയുണ്ട്.
• 🫘 വൃക്കത്തകരാറിന് 19%
• 🫀ഹൃദയപ്രശ്‌നങ്ങൾക്ക് 9%
• 💔രക്തസമ്മർദത്തിന് 7% കൂടുതലാണ് സാധ്യത കണ്ടെത്തിയത്.
⭕പ്രായമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം
• വേദനസംഹാരികൾ കൂടുതൽ ഉപയോഗിക്കുന്നത് പ്രായമുള്ളവരാണ്. സന്ധിവാത സംബന്ധമായ ബുദ്ധിമുട്ടുകൾക്കും മറ്റും ഇത് വാങ്ങിക്കഴിക്കുന്നവർ കേരളത്തിലും ഏറെയുണ്ട്. പാരസെറ്റാമോളിന് പാർശ്വഫലമില്ലെന്ന ധാരണയാണിതിനു പിന്നിൽ.
Comments
Post a Comment