യുവാക്കളിലെ അകാലമരണം: വില്ലൻ ഫാസ്റ്റ്ഫുഡ്

യുവാക്കളിലെ അകാലമരണം: വില്ലൻ ഫാസ്റ്റ്ഫുഡ്


യുവാക്കളുടെ അകാലമരണത്തിന് ഭക്ഷണശീലം കാരണമാകുന്നുവെന്ന് പഠന റിപ്പോർട്ട്. ജില്ലയിലെ 39 വയസ്സിനുതാഴെയുള്ള യുവാക്കളിൽ മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർഥികൾ നടത്തിയ പഠനത്തിലൂടെയാണ് ഫാസ്റ്റ് ഫുഡ് ഉപയോഗം അസ്വാഭാവിക മരണങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയത്. അവസാനവർഷ എം.ബി.ബി.എസ് വിദ്യാർഥികളായ എസ്.അജയ്, ആർ.എസ് ആര്യ രാജ്, പി.പി അപർണ എന്നിവരാണ് പഠനം നടത്തിയത്. 2024 ജനുവരി ഒന്നിനും ഡിസംബർ 31 നുമിടയിൽ നടത്തിയ പഠനം 'ഓർഗൻ സഡൻ ഡെത്ത്' എന്ന പേരിലാണ് അവതരിപ്പിച്ചത്.

• അസ്വാഭാവിക മർണം സംഭവിച്ചവരുടെ പോസ്റ്റ്മോർട്ടം മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയിരുന്നു. ഇതിൽ 31 മരണവും ഹൃദയാഘാതത്തിലൂടെയാണ്. ഫാസ്റ്റ്ഫുഡിന്റെ അമിതമായ ഉപയോഗം ഹൃദയ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നുവെന്നും ഇത് ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മരിച്ചവരുടെ വയറിൽ എണ്ണയിൽ പൊരിച്ച ഇറച്ചി ഉൾപ്പെടെയുള്ളവ ദഹിക്കാത്ത രൂപത്തിലാണെന്നും പറയുന്നു.

രാത്രി പത്തിനും രാവിലെ ആറിനുമിടയിലാണ് ഇവരുടെ മരണം സംഭവിച്ചത്. രാത്രികാലങ്ങളിൽ വിശ്രമിക്കേണ്ട ഹൃദയം ഭക്ഷണത്തിന്റെ ദഹനപ്രക്രിയക്കായി അമിതഭാരമേറ്റെടുത്തുവെന്നും റിപ്പോർട്ടിലുണ്ട്. ആറുമാസമെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത് മൂന്ന് സംഘമായി പിരിഞ്ഞായിരുന്നു പഠനംമരിച്ചവരുടെ വീട്ടുകാർ, സുഹൃത്തുക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും, ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. ഉറങ്ങുന്നതിന് തൊട്ടു മുൻപ് ഭക്ഷണം കഴിക്കുന്നത് അനാരേഗ്യകരമാണെന്നും ശരിയായ ഭക്ഷണക്രമം ഹൃദ്രോഗസാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തിൽ പറയുന്നു.

Comments

Post a Comment