മഞ്ഞപ്പിത്തം പിടിമുറുക്കുന്നു | HEPATITIS SPREADING IN KERALA
സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുമ്പോഴും പലയിടത്തും വാക്സിൻ കിട്ടാനില്ല. ആറുമാസമായി സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ എത്തുന്നില്ല. കഴിഞ്ഞമാസം കുറഞ്ഞ അളവിൽ എത്തിയെങ്കിലും ദിവസങ്ങൾക്കകം തീർന്നു.
• പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളിലൊന്നിലും വാക്സിനില്ല. ഇതോടെ ഒന്നാം ഡോസ് സ്വീകരിച്ചവരും കുടുങ്ങി. ആദ്യ ഡോസ് എടുത്തവർ ഒരുമാസം, ആറുമാസം, അഞ്ചു വർഷം എന്നിങ്ങനെയുള്ള സമയക്രമത്തിൽ തുടർഡോസുകളെടുക്കണം. കുറച്ചെങ്കിലും ഡോസ് ബാ ക്കിയുള്ള ചില കാരുണ്യഫാർമസികളാണ് ഏക ആശ്രയം. കേന്ദ്രവാക്സിൻ പട്ടികയിലുള്ളതിനാൽ കുട്ടികൾക്കുള്ള വാക്സിൻമാത്രമാണ് സർക്കാർ ആശുപത്രികളിലുള്ളത്.
• എം.ബി.ബി.എസ്. പ്രവേശനത്തിന് വാക്സിൻ നിർബന്ധമാണ്. ദൗർലഭ്യംകാരണം വിദ്യാർഥികൾക്കും വാക്സിനെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.
• ദേശീയ രോഗ പ്രതിരോധദൗത്യത്തിന്റെ ഭാഗമായി കേന്ദ്രസർക്കാരാണ് വിതരണംചെയ്യുന്നത്. രാജ്യത്ത് ഉത്പാദനം കുറഞ്ഞതാണ് ദൗർലഭ്യത്തിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു.
• സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഈ മാസം 13 വരെ 308 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട്, കോട്ടയം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ മുതിർന്നവർക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ തീരെ ലഭ്യമല്ല.
⭕ ഹെപ്പറ്റൈറ്റിസ്
► കരളിനെ ബാധിക്കുന്ന പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. എ,ബി,സി,ഡി,ഇ എന്നിങ്ങനെ പ്രധാന വകഭേദങ്ങളുണ്ട്. ക്ഷയം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായ അസുഖം. 2019- ൽ 11 ലക്ഷമായിരുന്നു ലോകത്ത് മരണം. ഇതിൽ 83 ശതമാനവും മരിച്ചത് ഹെപ്പറ്റൈറ്റി-ബി ബാധിച്ച് ആണ്.
► രോഗബാധിതന്റെ രക്തം, ശാരീരികസ്രവം എന്നിവയിലൂടെ രോഗം പകരാം. ഹെപ്പറ്റൈറ്റിസ് ബി ദീർഘകാലത്തിൽ ലിവർസിറോസിസ് പോലുള്ള അവസ്ഥയിലേക്ക് നയിക്കും.
Comments
Post a Comment