HMPV VIRUS | ഹ്യൂമൻ മെറ്റന്യൂമോ വൈറസ്
ലോകത്തെ പിടിച്ചുലച്ച കോവിഡ് വ്യാപനത്തിന് അഞ്ചുവർഷം പിന്നിടവെ ചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട് കോവിഡിനും ഫ്ലൂവിനും സമാന ലക്ഷണമുള്ള ഹ്യൂമൻ മെറ്റന്യൂമോ വൈറസാണ് (എച്ച്.എംപിവി-Human metapneumovirus (HMPV)) പടരുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിവേഗ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും കോവിഡ് കാലത്തെ അനുസ്മരിപ്പിക്കുംവിധം ആശുപത്രികൾ നിറഞ്ഞെന്നും ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ശൈത്യകാലത്ത് ശ്വാസകോശരോഗങ്ങളിൽ സാധാരണയുണ്ടാകുന്ന വർധന മാത്രമാണിതെന്ന് ചൈന വ്യക്തമാക്കി.
സാമൂഹ്യമാധ്യമായ എക്സിൽ 'സാർസ്കോവ്2 (കോവിഡ് 19)' എന്ന ഹാൻഡിലാണ് ചൈനയിൽ എച്ച്എംപിവി, ഇൻഫ്ലുവൻസ് എ. മൈക്രോപ്ലാസ്മ ന്യുമോണിയ, കോവിഡ് 19 എന്നിവ അതി വേഗം പടരുന്നുവെന്ന് പ്രചരിപ്പിച്ചത്. കുട്ടികളുടെ ആശുപത്രികൾ ന്യുമോണിയബാധിതരെക്കൊണ്ട് നിറഞ്ഞുവെന്നും കുറിപ്പിലുണ്ട്. ആശുപത്രികളിൽ ആളുകൾ തിക്കിത്തിരക്കുന്നതായ ദൃശ്യവും പുറത്തുവിട്ടു. ന്യുമോണിയ കേസുകളുടെ ആധിക്യം നിരീക്ഷിച്ചു വരുന്നതായും ചൈനയുടെ രോഗ പ്രതിരോധ ഏജൻസി അറിയിച്ചെന്ന് റോയിട്ടേഴ്സസ് റിപ്പോർ ചെയ്തു. വടക്കൻ പ്രവിശ്യകളിലാണ് രോഗബാധ കൂടുന്നത്. ചൈനയിൽ ആശങ്കാജനകമായ എന്തെങ്കിലും ആരോഗ്യ പ്രതിസന്ധിയുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടില്ല.
🫁 എച്ച്എംപി വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുക.
• ഫ്ലൂ, ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് ലക്ഷണം. പ്രതിരോധശേഷി കുറഞ്ഞവരിൽ ബ്രോങ്കൈറ്റിസ്, ന്യൂമോണിയ എന്നിവയായി മാറും.
• ശരീര സ്രവങ്ങളിലൂടെയാണ് പകരുക.
• എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും ചെറിയ കുട്ടികളിലും പ്രായാധിക്യമുള്ളവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഗുരുതര പ്രത്യാഘാതം ഉണ്ടായേക്കാം.
• വാക്സിനോ ആൻ്റി വൈറൽ മരുന്നുകളോ ഇല്ല.
• മാസ്ക് ഉപയോഗിക്കുന്നതും ഇടയ്ക്കിടെ കൈ കഴുകുന്നതുമാണ് പ്രധാന പ്രതിരോധ മാർഗം.
Comments
Post a Comment