ഇന്ത്യയിൽ എച്ച്.എം.പി.വി. ബാധ സ്ഥിരീകരിച്ചു | HUMAN METAPNEUMOVIRUS (HMPV) CASES CONFIRMED IN INDIA

ഇന്ത്യയിൽ എച്ച്.എം.പി.വി. ബാധ സ്ഥിരീകരിച്ചു | HUMAN METAPNEUMOVIRUS (HMPV) CASES CONFIRMED IN INDIA


ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് രോഗബാധ: കർണാടക (രണ്ട്), ഗുജറാത്ത് (ഒന്ന്), തമിഴ്‌നാ ട് (രണ്ട്) എന്നിവിടങ്ങളിലുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ എച്ച്.എം.പി.വി. വ്യാപകമായി പകർന്നുപിടിക്കുന്നതിനിടെയാണ് രാജ്യത്ത് കേസുകൾ റിപ്പോർട്ട് ചെയ്തത്.

• കർണാടകത്തിലെ ബെംഗളൂരുവിൽ 3 വയസ്സുകാരിക്കും എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനുമാണ് രോഗബാധ, ബ്രോങ്‌കോപ് ന്യൂമോണിയ ബാധിച്ചാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഒരാൾ സുഖംപ്രാപിച്ച് വിട്ടിലേക്കു മടങ്ങി. മറ്റൊരാൾക്ക് അസുഖം ഭേദമായി ഇരുവർക്കും വിദേശയാത്രാ പശ്ചാത്തലം ഇല്ല.

• ഗുജറാത്തിലെ അഹമ്മദാബാദിൽ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞതിനാണ് രോഗബാധ. തമിഴ് നാട്ടിലെ ചെന്നൈയിൽ തേനാംപേട്ട്, ഗിണ്ടി എന്നിവിടങ്ങളിൽ രണ്ടു കുട്ടികൾക്കും രോഗം റിപ്പോർട്ട് ചെയ്തു.

• എച്ച്.എം.പി.വി. പുതിയ വൈറസല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലകൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാണ് കേസുകളിൽ അസാധാരണമായ വർധനയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.


⭕ ജാഗ്രതവേണം

• എല്ലാ പ്രായത്തിലുള്ളവരിലും ശ്വാസ കോശസംബന്ധമായ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് എച്ച്. എം.പി.വി. 2001-ലാണ് ആദ്യം കണ്ടെത്തിയത് നവജാതശിശുക്കളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും കാണപ്പെടുന്ന ഈ രോഗം ശൈത്യകാലത്തിൻ്റെ അവസാനസമയത്തും വസന്തകാലത്തിന്റെ ആരംഭസമയത്തുമാണ് കൂടുതലായി കാണപ്പെടുന്നത്.

⭕ രോഗലക്ഷണങ്ങൾ

• പ്രായം, പ്രതിരോധശക്തി എന്നിവയനുസരിച്ച് രോഗലക്ഷണങ്ങൾ വ്യത്യസ്തപ്പെട്ടിരിക്കും.

• കുറഞ്ഞ വൈറസ് ബാധയാണെങ്കിൽ മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, പനി എന്നിവയുണ്ടാകും ചുമ തുമ്മൽ, ക്ഷീണം എന്നിവയും അനുഭവപ്പെ ടും.

• അസുഖം മൂർച്ചിച്ചാൽ, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയവയിലേക്ക് നയിക്കും.

⭕ പകർച്ചയും പ്രതിരോധവും

• തുമ്മൽ വൈറസ് ബാധയുള്ള പ്രതലങ്ങൾ സ്പർശിക്കുന്നത്. രോഗബാധയുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെ വൈറസ് പരക്കും. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതാണ് മികച്ച പ്രതിരോധ മാർഗം. വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ നിരന്തരം കഴുകുക മാസ്ക് ധരിക്കുക.

⭕ രോഗദൈർഘ്യം

• ഏതാനം ദിവസങ്ങൾ മുതൽ ഒരാഴ്ചവരെ നീണ്ടുനിൽക്കും. അസുഖം മൂർച്ഛിച്ചാൽ സുഖപ്പെടാൻ സമയം കൂടുതലെടുക്കും. ചുമ ദീർഘകാലത്തേക്ക് തുടർന്നേക്കും.

നിലവിൽ ചികിത്സ ലഭ്യമല്ല. കുറഞ്ഞ വൈറസ് ബാധയാണെങ്കിൽ വിശ്രമവും പനിക്കും മൂക്കൊലിപ്പിനുമുള്ള ചികിത്സയുമാണ് നൽകുക.







📌 This Article Based on newspaper reports on January 07,2025

Comments