യുവദമ്പതികളിൽ പൊണ്ണത്തടി: ഒന്നാംസ്‌ഥാനം കേരളത്തിന് | one in four Indian married couples is obese

രാജ്യത്ത് പൊണ്ണത്തടിയരുടെ പട്ടികയിൽ ഒന്നാം സ്ഥാനം കേരളത്തിന്.



ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) നേതൃത്വ ത്തിലുള്ള പുതിയ പഠനമനു സരിച്ച്, കേരളത്തിൽ 51.3 ശതമാനംപേർക്കും പൊണ്ണത്തടിയുണ്ട്. ജമ്മു കശ്മീർ (48.5 ശതമാനം), മണിപ്പുർ (47.9 ശതമാനം), ഡൽഹി (47.1 ശതമാനം), ഗോവ (45 ശതമാനം), തമിഴ്‌നാട് (42.7 ശതമാനം), പഞ്ചാബ് (42.5 ശതമാനം) സംസ്‌ഥാനങ്ങളാണു കേരളത്തിനു പിന്നിലുള്ളത്.

🌀 33 വയസുള്ള ഇന്ത്യൻ ദമ്പതിമാരിൽ നാലിലൊന്നുപേർക്കും അമിതവണ്ണവും പൊതുവായ ശീലങ്ങളും കാരണം വിവിധ ബുദ്ധിമുട്ടുകളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളം, മണി പ്പുർ, ഡൽഹി, ഗോവ സംസ്‌ഥാനങ്ങളിലെ നഗര പ്രദേശങ്ങളിലും സമ്പന്ന, മധ്യവർഗ ദമ്പതികളെ അടിസ്ഥാനമാക്കിയാണു പഠനം നടത്തിയത്.

🌀 ഭക്ഷണം പങ്കിട്ടു കഴിക്കുന്നതു മുതൽ അനു കരണശീലങ്ങൾ വരെ, ദമ്പതികൾ അറിയാതെ തന്നെ പരസ്പരം ശരീരഭാരം വർധിപ്പിക്കുന്നു. കെ.എം.ആർ. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കാൻസർ പ്രിവൻഷൻ ആൻഡ് റിസർച്ച്, ടെറി സ്‌കൂൾ ഓഫ് അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് തുടങ്ങിയ സ്‌ഥാപനങ്ങളിലെ ഗവേഷകരാണു പഠനം നടത്തിയത്. നാഷണൽ ഫാമിലി ഹെൽത്ത് സർവേയിൽ (എൻ.എഫ്.എച്ച്.എസ്. 2019-21) നിന്നുള്ള 52,737 ദമ്പതികളുടെ ഡേറ്റ വിശകലനം ചെയ്തു. ഈ വിഷയത്തിൽ രാജ്യത്തുനടന്ന ഏറ്റവും വലിയ പഠനമാണിത്. പൊണ്ണത്തടിയുടെ കാര്യത്തിൽ 27.4% ദമ്പതികൾക്കും സമാനതയുണ്ടെന്നും നഗരപ്രദേശങ്ങളിലും സമ്പന്നരിലും മധ്യവർഗത്തിലും വളരെ ഉയർന്ന നിരക്കാണെന്നും കണ്ടെത്തി. സമ്പന്ന ദമ്പതികളിൽ പകുതിയോളം (47.6%) പേർക്കും പൊണ്ണത്തടിയുണ്ട്. ഗ്രാമീണ ദമ്പതികളെ അപേക്ഷിച്ച് (22.1 %) നഗര ദമ്പതികളുടെ നിരക്കു ഏറെകൂടുതലാണ്. ദരിദ്രവിഭാഗങ്ങളിൽ പൊണ്ണത്തടി നിരക്ക് 10.2 ശതമാനം മാത്രം.

🌀 പൊണ്ണത്തടിക്കു വിവിധ സംസ്‌ഥാനങ്ങളി ലെ ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ സ്വാധീനമുണ്ട്. കേരളത്തിലെ 51.3 ശതമാനവും, കിഴക്കൻ സംസ്‌ഥാനങ്ങളിലെ വളരെകുറഞ്ഞ നിരക്കും ഇതാണു കാണിക്കുന്നത്.

🌀 ഉയർന്ന ജീവിതശൈലി, ഭക്ഷണക്രമം, സാമൂഹിക-സാമ്പത്തിക സ്‌ഥിതി, പാരിസ്‌ഥിതിക മാനസിക സമ്മർദം, ഉറക്ക-വ്യായാമക്കുറവ്, വൈകാരിക വശങ്ങൾ എന്നിവയാണു പ്രധാന കാരണം. 32.8% പേരിൽ ടെലിവിഷനും 39.6% പേർക്കു പത്രവായനയും ഉറക്കത്തിനും വ്യായാമത്തിനുമുള്ള സമയം അപഹരിക്കുന്നു. അണുകുടുംബങ്ങളിൽ 25.9 ശതമാനവും സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, കൂട്ടുകുടുംബ ങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളും കൂടുതൽ സജീവമായ ജീവിതശൈലിയുമുണ്ട്. അമിതഭാരമുള്ള ദമ്പതികളിൽ 31.4 ശതമാനവും ഒരേ വിദ്യാഭ്യാസ നിലവാരമുള്ളവരാണ്. കറന്റ് ഡെവലപ്മെൻ്റ്സ് ഇൻ ന്യൂട്രീഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.


Data Based on reports on 21/07/2025

Comments