നന്നാരി ദാഹശമനി മാത്രമല്ല, മൂത്രകല്ലിനും വെള്ളപോക്കിനും ഉത്തമം

 തണുപ്പൻ നന്നാറി



പടർന്ന് വളരുന്ന വള്ളിച്ചെടിയാണ് നറുനീണ്ടി നന്നാറിയെന്ന് പരക്കെ അറിയപ്പെടുന്ന നറുനീണ്ടിക്ക് ശാരിബ, അനന്ത, പ്രതാനികാ എന്നിങ്ങനെ ഇരുപതോളം സംസ്കൃതനാമങ്ങളുമുണ്ട്. വെളുത്തത്, കറുത്തത് എന്നിങ്ങനെ നറുനീണ്ടി രണ്ടിനമുണ്ട്. ഗുണങ്ങളിൽ ഇവരണ്ടിനും വളരെ സാമ്യം ഉണ്ടെങ്കിലും സൗരഭ്യം കൂടു തൽ കറുപ്പിനാണ്. ദാഹശമനിയായും ഉപയോഗ പ്പെടുത്തുന്നുണ്ട്. ത്വഗ്രോഗങ്ങൾ, ജ്വരം, പ്രമേഹം, ആസ്ത്മ, ദഹനക്കേട്, അത്യാർത്തവം, ചുട്ടുപുകച്ചിൽ, ഛർദി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനായി നറുനീണ്ടി ഉപയോഗപ്പെടുത്തിവരുന്നു.

കറുത്തപൂവുള്ള നറുനീണ്ടി ഗംഗാതീരം, ഹി മാലയം, നേപ്പാൾ, അസം തുടങ്ങിയ സ്ഥലങ്ങളി ലാണ് ധാരാളമായി കാണുന്നത്. വെള്ളപ്പൂവുള്ള നറുനീണ്ടി കേരളത്തിൽ സുലഭമായി കാണുന്നു.നറുനീണ്ടിയുടെ ശാസ്ത്രനാമം “ഹെമിഡെസ്മസ് ഇൻഡിക്കസ് ' എന്നാണ്.


• 50 ഗ്രാം നറുനീണ്ടിക്കിഴങ്ങ് ചതച്ച് ചേർത്ത് പാൽക്കഷായം ഉണ്ടാക്കി കഴിക്കുന്നത് മൂത്രച്ചൂട് അകറ്റും. കരിക്കിൻ വെള്ളത്തിലും കഴിക്കാം


• 60 ഗ്രാം നറുനീണ്ടി പാലിൽ തിളപ്പിച്ച് മോരുണ്ടാക്കി ഉപയോഗിക്കുന്നത് അർശസുമായി ബന്ധപ്പെട്ട രക്തസ്രാവം ശമിപ്പിക്കും.


• ചുട്ടുപുകച്ചിലിന് 55 ഗ്രാം നറുനീണ്ടി വരും അഞ്ച് ഗ്രാം ചന്ദനവും ചേർത്ത് കഴിക്കുന്നത് നല്ല ഗുണം ചെയ്യും.


• നന്നാറിവേര് പാലിൽ ചേർത്ത് കാച്ചിക്കുടിക്കു ന്നത് മൂത്രക്കല്ല് ശമിപ്പിക്കും.


• വായ്പ്പുണ്ണിന് നറുനീണ്ടി വേര് ഉണക്കിപ്പൊടിച്ചത് വായിലിട്ട് അലിയിച്ചിറക്കാം. 


• 10 ഗ്രാം നറുനീണ്ടി ചേർത്ത് പാൽക്കഷായം ഉണ്ടാക്കി തണുത്തശേഷം ഒരുനുള്ള് മഞ്ഞൾ ചേർത്ത് കഴിക്കുന്നത് വെള്ളപോക്കുള്ളവർക്ക് ഗുണം ചെയ്യും.


വളർച്ചയെത്തിയ ചെടിയുടെ വേരുകൾ മുറി ച്ചെടുത്ത് നട്ട് പുതിയ തൈകൾ ശേഖരിക്കാം. വിത്തുപയോഗിച്ചും തൈകൾ മുളപ്പിക്കാം.

Comments