അൽഷിമേഴ്സ് രോഗത്തെ അറിയാം | Alzheimer's Disese

അൽഷിമേഴ്സ് ദിനം

സെപ്തംബർ 21




" Know dementia, know Alzheimer's focuses on post- diagnosis " (2022 Theme)



എന്താണ് അൽഷിമേഴ്സ് ?


ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായി കണ്ടുവരുന്ന രൂപമാണ് അൽഷിമേഴ്സ്. 60 മുതൽ 80 ശതമാനം വരെ ഡിമൻഷ്യ കേസുകളിലും കാണിക്കുന്നത് അൽഷിമേഴ്സിന്റേതായ മാനസിക പ്രശ്നങ്ങളാണ്. ഭൂരിഭാഗം ഡിമൻഷ്യ ബാധിതരിലും അറുപതുകളുടെ മധ്യത്തിലാണ് രോഗ ലക്ഷണങ്ങൾ കാണപ്പെടുന്നത്. സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ 65 വയസ്സിന് മുകളിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്.


1906 ൽ അലോയിസ് അൽഷിമർ എന്ന ഡോക്ടറാണ് രോഗാവസ്ഥയെ കുറിച്ച് ആദ്യമായി കണ്ടെത്തുന്നത്. ചില അസാധാരണ മാനസിക വെല്ലുവിളികൾ മൂലം മരണപ്പെട്ട സ്ത്രീയുടെ മസ്തിഷ്ക കോശങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, അതിനെ കുറിച്ച് പഠിക്കുകയായിരുന്നു. ഓർമക്കുറവ്, ഭാഷാ പ്രശ്നങ്ങൾ, പ്രവചനാതീതമായ പെരുമാറ്റം തുടങ്ങിയവയായിരുന്നു ആ രോഗിയിലുണ്ടായിരുന്ന ലക്ഷണങ്ങൾ, അവരുടെ മസ്തിഷ്കം പരിശോധിച്ചപ്പോൾ, അമിലോയിഡ് (Amyloid Plaques) എന്ന് വിളിക്കപ്പെടുന്ന അസാധാരണമായ പല കൂട്ടങ്ങളും, ന്യൂറോഫിബ്രില്ലറി ടാംഗിൾസ് എന്ന് വിളിക്കപ്പെടുന്ന നാരുകളുടെ കെട്ടുകളും കണ്ടെത്തി. ഇവ തലച്ചോറിലെ നാഡീകോശങ്ങൾ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നതായും മനസ്സിലാക്കി. അലോയിസ് അൽഷിമറിന്റെ പേരിലാണ് അൽഷിമേഴ്സ് രോഗം അറിയപ്പെടുന്നതും.


ഇന്ത്യയിൽ


ഇന്ത്യയിൽ ജനസംഖ്യാപരമായി വാർദ്ധ ക്യത്തിലുള്ളവരുടെ എണ്ണം വർദ്ധിക്കുന്നതോടെ, ഡിമെൻഷ്യ എന്ന രോഗാവസ്ഥയും ഒരു പ്രശ്നമായി ഉയരാൻ പോവുകയാണ്. ഓരോ 5 വർഷത്തിലും ഡിമെൻഷ്യ ബാധിച്ചവരുടെ എണ്ണം ഇരട്ടിയാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ഏകദേശം 4 ദശലക്ഷം ആളുകൾക്ക് ഡിമെൻഷ്യ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 2030 ഓടെ ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തൽ.


ലക്ഷണങ്ങൾ


• ഓർമക്കുറവ്: ഏറ്റവും സമീപകാലത്ത് നടന്നത് മറക്കുകയും പഴയത് കൂടുതലായി ഓർക്കുകയും ചെയ്യുന്നത് ഒരു പ്രധാന ആദ്യകാല ലക്ഷണമാണ്. അടുത്ത ബന്ധു ക്കളുടെ (ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവരുടെ പേര് മറക്കുക, വഴി തിരിച്ചറിയാൻ സാധിക്കാതെയാ കുക, വിലാസം മറക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.


• യുക്തിയില്ലായ്മ. ചിന്തയിലും ഏകാഗ്രതയിലും ക്ലേശം അനു ഭവപ്പെടും. അക്കങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട്, അസുഖ മേറുമ്പോൾ സംഖ്യകളെ തിരിച്ചറിയാനാകാതെയാകും. സാഹചര്യങ്ങൾക്കനുസരി പെരുമാറാൻ സാധിക്കാതാവും. വർഷ ങ്ങളായുള്ള ബന്ധങ്ങൾ പരിഗണിക്കാതെ വളരെ അപരിചിതരെപ്പോലെ പെരുമാറും. ശരീരപ്രദർശനം ഉൾപ്പെടെയുള്ള ചേഷ്ടകൾ കാണിച്ചേക്കാം.


• കോപവും ആക്രമണോത്സുകതയും മറ്റുള്ളവരിൽ അവിശ്വാസവും വളർന്നുവരാം.


ചികിത്സ


നിലവിൽ അൽഷിമേഴ്സ് ഭേദമാകാനു ള്ളചികിത്സ ലഭ്യമല്ല. പക്ഷെ വർദ്ധിക്കാതിരിക്കാനുള്ള മരുന്നുണ്ട് , എന്നാൽ നേരത്തേ രോഗനിർണയം നടത്താനായാൽ, രോഗ ലക്ഷണങ്ങളിൽ നിന്ന് അൽപം ആശ്വാസം ലഭിക്കാനും പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കാനും സഹായികമാവും.കുടുംബം നൽകുന്ന പരിചരണവും പിന്തുണയുമാണ് ഏറ്റവും പ്രധാനം.

Comments