രക്തം ദാനം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Blood Donation

രക്തം ദാനം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ



അപകടങ്ങൾ, ശസ്ത്രക്രിയകൾ, രക്തസംബന്ധമായ അസുഖങ്ങൾ, പ്രസവത്തോട് അനുബന്ധിച്ചുള്ള സങ്കീർണതകൾ, കാൻസർ ചികിത്സ. പൊള്ളൽ, അനീമിയ, ഡയാലിസിസ് തുടങ്ങിയ സന്ദർഭങ്ങളിൽ രക്തം ആവശ്യമായി വരാം. രോഗിയുടെ ശരീരത്തിലെ 20 ശതമാനമെങ്കിലും രക്തം നഷ്ടപ്പെട്ടാൽ മാത്രമേ രക്തം സ്വീകരിക്കേണ്ടതായി വരുന്നുള്ളു.ദാതാവിൽനിന്ന് സ്വീകരിക്കുന്ന രക്തം വിവിധ പരിശോധനകളിലൂടെ സുരക്ഷിതമാണെന്ന് ഉറപ്പാക്കി കൃത്യമായ താപനിലയിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് നൽകുന്ന സംവിധാനമാണ് രക്തബാങ്കുകൾ. ഇതിന് പണം ഈടാക്കുന്നില്ല. പകരം മറ്റൊരാളുടെ രക്തം സന്നദ്ധ രക്തദാനം വഴി രക്തബാങ്കിൽ നൽകണം.രക്തം ദാനംചെയ്യാൻ താത്പര്യം ഉള്ള വ്യക്തിക്ക് രക്തബാങ്കിൽനിന്ന് ആരോഗ്യവിവരങ്ങൾ സംബന്ധിച്ച ഒരു ചോദ്യാവലി നൽകും. അത് സത്യസന്ധമായി പൂരിപ്പിച്ച് നൽകണം.




• 18-65 പ്രായമുള്ള വ്യക്തിക്ക് രക്തം ദാനം ചെയ്യാം.

• ആദ്യമായി രക്തം ദാനം ചെയ്യാനുള്ള ഏറ്റവും ഉയർന്ന പ്രായപരിധി 60 വയസ്സാണ്.

• രക്തം ദാനം ചെയ്യുന്ന വ്യക്തിക്ക് കുറഞ്ഞത് 45കിലോഗ്രാം ഭാരം ഉണ്ടായിരിക്കണം.

• ഹിമോഗ്ലോബിന്റെ അളവ് 12.5 ന് മുകളിൽ ഉണ്ടായിരിക്കണം.

• രക്തം ദാനം ചെയ്യുന്നവരുടെ കുറഞ്ഞ രക്തസമ്മർദം 100/60, കൂടിയ രക്തസ മർദം 140/90 എന്നിങ്ങനെ ആയിരിക്കണം.

• രക്തദാനത്തിന്റെ തലേ ദിവസം നന്നായി ഉറങ്ങണം. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തവർ അടുത്തദിവസം

രക്തം ദാനം ചെയ്യരുത്.

• രക്തം ദാനം ചെയ്യുന്നതിന്റെ തലേദിവസം മദ്യപിക്കരുത്.

• രക്തദാനത്തിന് വരുന്നതിന് മുൻപായി പുകവലിക്കരുത്.

• രക്തദാനം ചെയ്യുന്ന ദിവസം നന്നായി ഭക്ഷണം കഴിക്കണം.

• പനി, ചുമ തുടങ്ങിയ അണുബാധകളൊന്നും ഉണ്ടായിരിക്കരുത്.

• ടാറ്റു ചെയ്തവർക്ക് 1 വർഷത്തിന് ശേഷം രക്തം ദാനം ചെയ്യാം.

• കോവിഡ് വാക്സിനേഷൻ സ്വീകരിച്ചാൽ 14 ദിവസത്തിന് ശേഷം രക്തം നൽകാം.

പേവിഷബാധയ്ക്ക് കുത്തിവെപ്പ് എടുത്തവർക്ക് 1 വർഷം കഴിഞ്ഞ് രക്തം ദാനം ചെയ്യാം.

• ആരോഗ്യമുള്ള പുരുഷന് 3 മാസത്തിൽ ഒരിക്കലും സ്ത്രീയ്ക്ക് 4 മാസത്തിൽ ഒരിക്കലും രക്തംദാനം ചെയ്യാം. ആർത്തവത്തിന്റെ ഭാഗമായി ഉണ്ടാകുന്ന രക്തനഷ്ടം കണക്കിലെടുത്താണ് സ്ത്രീകൾക്ക് നാല് മാസത്തെ കാലയളവ് നിശ്ചയിച്ചിരിക്കുന്നത്.

• ഏകദേശം 15 മിനിറ്റിനകം രക്തദാനം പൂർത്തിയാകും.ശേഷം 15 മിനിറ്റ് അവിടെ വിശ്രമിക്കണം. ചിലർക്ക് തലകറക്കം ഉണ്ടാകാൻ സാധ്യതയുണ്ട്.

• ഈ രക്തദാനം കഴിഞ്ഞാൽ ജ്യൂസ് പോലെയുള്ള ലഘു പാനീയങ്ങൾ കഴിക്കണം. പിന്നീട് ധാരാളം വെള്ളം കുടിക്കുകയും ആഹാരം കഴിക്കുകയും വേണം.

• മദ്യപാനം, പുകവലി എന്നിവ ഒരുദിവസത്തേക്ക് പാടില്ല.

• ഒരുദിവസത്തേക്ക് കഠിനമായ ജോലികൾ ഒഴിവാക്കുക.

• 350 മില്ലിലിറ്റർ രക്തം മാത്രമാണ് ഒരുതവണ എടുക്കു ന്നത്. 50 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ളവർ 450 മില്ലിലിറ്റർ രക്തം

ദാനംചെയ്യാം.

• ദാനം ചെയ്ത രക്തം മറ്റൊരുരോഗിക്ക് നൽകുന്നതിന് മുൻപ് എച്ച്.ഐ.വി, ടെസ്റ്റ്, ഹെപ്പറ്റൈറ്റിസ് ബി. സി,സിഫിലിസ്, മലേറിയ തുടങ്ങിയ ടെസ്റ്റുകൾ ചെയ്യും.

• ഒരുതവണ രക്തദാനം ചെയ്യുമ്പോൾ ശരീരത്തിൽനിന്ന് നഷ്ടമാകുന്ന രക്തത്തിന്റെ അളവ് രണ്ട് ദിവസത്തിനകം പുനഃസ്ഥാ പിക്കപ്പെടും, രണ്ടുമാസത്തിനകം നഷ്ടപ്പെട്ട ഹീമോഗ്ലോബിൻ പഴയതുപോലെയോ അതിലും കൂടുതലായോ ശരീരത്തിൽ ഉണ്ടാകും.

• ഒരാളിൽനിന്ന് എടുക്കുന്ന രക്തം അതേപോലെ സൂക്ഷിക്കാറുണ്ട്. 36 42 ദിവസംവരെ ഇത് സൂക്ഷിക്കാം. നാല് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സൂക്ഷിക്കുക. കൂടാതെ പ്ലാസ്മ. പ്ലേറ്റ് ലെറ്റ് എന്നിങ്ങനെ ഘടകങ്ങളായും രക്തം സൂക്ഷിക്കും.

• പ്ലാസ്മയായി ശേഖരിക്കുന്നത് മൈനസ് 40 ഡിഗ്രിയിൽ ഒരു വർഷംവരെ സൂക്ഷിക്കും.

• പ്ലേറ്റ്ലെറ്റ് 22 ഡിഗ്രി സെൽഷ്യസിൽ പരമാവധി അഞ്ച് ദിവസമേ സൂക്ഷിക്കാനാവൂ.


രക്തദാനം പാടില്ലാത്തവർ


•ആസ്മ, അപസ്മാരം, ഹൃദ്രോഗം, വൃക്കരോഗം, കാൻസർ എന്നിവയുള്ളവർ, കാൻസർ സംബന്ധിച്ച സർജറികൾ, ഓപ്പൺ ഹാർട്ട് സർജറി എന്നിവ കഴിഞ്ഞവർ ഒട്ടും രക്തദാനം ചെയ്യാൻ പാടില്ല.

• ആർത്തവ സമയത്ത്, ഗർഭിണിയായിരിക്കുമ്പോൾ, മുലയൂട്ടുമ്പോൾ.

• അബോർഷൻ കഴിഞ്ഞ് ആറുമാസംവരെ.

• ചെറിയ ശസ്ത്രക്രിയകളോ ദന്തചികിത്സയോ കഴിഞ്ഞാൽ ആറ് മാസംവരെ.

• വലിയ ശസ്ത്രക്രിയകളോ എൻഡോസ്കോപിയോ കഴിഞ്ഞാൽ

ഒരുവർഷം വരെ.

• മൂക്കൊലിപ്പ്, ജലദോഷം, തൊണ്ടവേദന, സൈനസൈറ്റിസ് തുടങ്ങിയവയുള്ള സമയങ്ങളിൽ.

•ലഹരിമരുന്ന് ഉപയോഗി ക്കുന്നവർ, ഒന്നിൽക്കൂടുതൽ സെക്സ് പങ്കാളികൾഉള്ളവർ.സ്വവർഗരതിക്കാർ എന്നിവർ.

Comments