വീട്ടിലിരുന്ന് ഫേഷ്യൽ ചെയ്യാം ഏറ്റവും എളുപ്പം | Easy Facial At Home

വീട്ടിലിരുന്ന് ഫേഷ്യൽ ചെയ്യാം



നിങ്ങൾ വാങ്ങേണ്ടത് ഇത്രമാത്രം :

• ക്ലെൻസർ

• സ്ക്രബ്ബ്

• റോസ് വാട്ടർ,

• ഒലീവ് ഓയിൽ

• തേൻ.

മുഖം വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം ക്ലെൻസർ മുഖത്ത് വൃത്താകൃതിയിൽ പുരട്ടുക. അഞ്ചു മിനുട്ട് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തിൽ മുഖം വീണ്ടും കഴുകി ടവ്വൽ കൊണ്ട് ഒപ്പുക. ഏതാനും തുള്ളി ഒലീവ് ഓയിൽ കൊണ്ട് തടവുക. സ്കിൻ സോഫ്റ്റാകും. അടുത്തതായി സ്ക്രബ്ബ് കൊണ്ട് അനാവശ്യ ടിഷ്യു നീക്കം ചെയ്യണം.





ഈ സ്ക്രബ്ബ് വീട്ടിൽ തന്നെയുണ്ടാക്കാം :

▪️ഓയിലി സ്കിൻ ആണെങ്കിൽ ഒരു ടീസ്പൂൺ തേനിൽ അര ടീസ്പൂൺ പഞ്ചസാര പൊടിച്ചത് മിക്സ് ചെയ്യുക.

▪️നോർമൽ സ്കിൻ ആണെങ്കിൽ ഒരു ടീസ്പൂൺ ഓട്മീൽ ( Oatmeal ), ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പാൽ ന്നിവ മിക്സ് ചെയ്യുക.

▪️ഡ്രൈ സ്കിൻ ആണെങ്കിൽ ൽമണ്ട് തരിയായി പൊടിച്ചത് ഒരു ടീസ്പൂൺ ടുത്ത് അതിൽ അര ടീസ്പൂൺ തേനും അര ടീസ്പൂൺ ഒലീവ് ഓയിലും ചേർക്കുക.


സ്ക്രബ്ബ് ഉപയോഗിച്ച് മുഖം വൃത്താകൃതിയിൽ മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകി ഒപ്പിയെടുക്കുക. ഒരു തുള്ളി ഒലീവ് ഓയിലോ ബദാം ഓയിലോ പുരട്ടുക.

ഫേഷ്യൽ ചെയ്യുമ്പോൾ മസാജ് പ്രധാനമാണ്. ആദ്യം വിരൽകൊണ്ട് കവിളിൽ വൃത്തത്തിൽ മസാജ് ചെയ്ത് മൂക്കിലേക്ക് ഏത്തിച്ച് വീണ്ടും കവിളിലേക്ക് തന്നെ പോകുക. അടുത്തത് നെറ്റി മസാജ് ചെയ്ത് മൂക്കിലേക്ക് എത്തി വീണ്ടും നെറ്റിയിലേക്ക്. അടുത്തതായി പുരികത്തിന് മുകളിൽ മസാജ് ചെയ്ത്

കൺകോണുകളിലെത്തി കണ്ണിന് താഴെ തടവി വീണ്ടും പുരികത്തിലേക്ക്. ഓരോ മിനുട്ട് വീതം മസാജ് ചെയ്യാം. പിന്നീട് ആവിപിടിക്കണം. ആവി പിടിക്കുമ്പോൾ ചർമ്മത്തിലെ സുഷിരങ്ങൾ തുറന്ന് അഴുക്ക് നീക്കം ചെയ്യപ്പെടും. മൂന്നു മുതൽ അഞ്ച് മിനുട്ട് വരെ ആവി പിടിക്കാം. ആവി പിടിക്കുന്ന വെള്ളത്തിൽ ഹെർബൽ ടീബാഗോ തുളസിയിലയോ ഇടുന്നത് നല്ലതാണ്.




അടുത്തതായി ഫെയ്സ് പാക്ക് ഇടണം. സ്കിൻ

ടൈപ്പ് അനുസരിച്ചാണ് പായ്ക്ക് തിരഞ്ഞെടുക്കാൻ :

▪️ഓയിലി സ്കിൻ ആണെങ്കിൽ ഒരു സ്പൂൺ കോസ്മറ്റിക് ക്ലേയിൽ ( Cosmetic clays ) ഒരു സ്പൂൺ തേൻ ചേർത്ത മിശ്രിതം.

▪️നോർമൽ സ്കിൻ ആണെങ്കിൽ ഒരു ടേബിൾസ്പൂൺ

തൈരിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത മിശ്രിതം.

▪️ഡ്രൈ സ്കിൻ ആണെങ്കിൽ പഴം ഉടച്ചതിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത മിശ്രിതം.


പായ്ക്ക് മുഖത്തും കഴുത്തിലും ഇട്ട ശേഷം കണ്ണിന് മുകളിൽ വെള്ളരി കനം കുറച്ച് മുറിച്ചത് വെച്ച് റിലാക്സ് ചെയ്യുക. ഫെയിസ് മാസ്ക് 20 മിനുട്ട് സമയം വച്ചശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക. ഏതാനും തുള്ളി റോസ് വാട്ടർ മുഖത്ത് പുരട്ടുക. ന്നാന്തരം ടോണർ ആണിത്. ഫേഷ്യൽ ചെയ്യുമ്പോൾ ചർമ്മം സോഫ്റ്റാകും. അന്നേ ദിവസം മേക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.


Comments

Post a Comment