ഋഷ്യശൃംഗന്റെ യഥാർത്ഥ കഥ | Story of Rishyasringan

 ഋഷ്യശൃംഗന്റെ യഥാർത്ഥ കഥ


കാട്ടിൽ ചുറ്റി നടന്ന ആ സുന്ദര ബാലൻ ആത്മീയകാര്യങ്ങളിൽ പണ്ഡിതനെങ്കിലും ഭൗതികകാര്യങ്ങൾ ഒട്ടും അറിയാത്തവനായിരുന്നു.


 നെറ്റിയുടെ മദ്ധ്യത്തിൽ കൊമ്പു(ശൃംഗം പോലെ ഒരു ചെറിയ മുഴയുണ്ടായിരുന്നതിനാൽ) അവനെ ഋഷ്യശൃംഗൻ എന്ന് വിളിച്ചു . അതിൽ അതിശയിക്കാനൊന്നുമില്ല. അവന്റെ ജനനസമയത്ത് അപ്സരസ്സായിരുന്ന അവന്റെ അമ്മ ഒരു ശാപം കാരണം മാനായി മാറിയിരുന്നു,ഋഷ്യശൃംഗന് പ്രകൃതിയോട് വലിയ മമതയായിരുന്നു. പ്രകൃതി അവനേയും സ്നേഹിച്ചു. അവൻ കാട്ടിലൂടെ നടക്കുമ്പോൾ ചുറ്റുമുള്ള ചെടികളിലെ പൂക്കൾമോടി കൂട്ടി; മഴവില്ല് കൂടുതൽ വർണോജ്വലമായി. അതിലെല്ലാമുപരി അവൻ മേല്പ്പോട്ട് നോക്കിയാൽ മഴപെയ്യും.


അക്കാലത്ത് ലോമപാദൻ ഭരിച്ചിരുന്ന അംഗരാജ്യം ഭീകര വരൾച്ചയുടെ പിടിയിലമർന്നു. എന്തു ചെയ്യണമെന്നറിയാതെ രാജാവ് കുഴങ്ങി. കാനനസഞ്ചാരികളായ മുനിമാർക്കെല്ലാം, മേല്പ്പോട്ട് നോക്കി യാൽ മഴ പെയ്യിക്കാൻ ത്രാണിയുള്ള ഋഷ്യ ശൃംഗനെപ്പറ്റി അറിയാമായിരുന്നു. അവർ രാജാവിനോട് ഉപദേശിച്ചു, 


ആ യുവമുനിയെ രാജ്യ തലസ്ഥാനത്തേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടു വരണമെന്ന് മന്ത്രിമാർ ഏതാനും പണ്ഡിതന്മാരോടൊപ്പം കാട്ടിലേക്ക്ചെന്നു. അവർ യുവമുനിയെ കണ്ടു; കൊട്ടാരം സന്ദർശിക്കാനുള്ള രാജാവിൻ ക്ഷണം അറിയിച്ചു. പക്ഷെ ഋഷ്യശൃംഗൻ രാജാവിന്റെ ക്ഷണം നിരസിക്കയാണുണ്ടായത്. ആ മനോഹരമായ വനാന്തരവും, തന്നെ സ്നേഹിക്കുന്ന പക്ഷി മൃഗാദികളേയും വിട്ട് ഒരു ദിവസത്തേക്ക് പോലും എങ്ങും പോകാൻ അവൻ തയ്യാറില്ലായിരുന്നു. രാജദൂതന്മാർ നിരാശരായി മടങ്ങേണ്ടി വന്നു.


അപ്പോൾ ബുദ്ധിമാനായ ഒരു രാജ സഭാംഗം പറഞ്ഞു: ആ ചെറുപ്പക്കാരൻ കാട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയിട്ടേ ഇല്ല. കാടിനു വെളിയിലുള്ള ലോകത്തിലെ ആകർഷണവസ്തുക്കളെക്കുറിച്ച് അവന് ഒന്നും തന്നെ അറിയില്ല. എങ്കിലും അറി യാത്ത വസ്തുക്കളെക്കുറിച്ച് അറിയാൻ അവന് താത്പര്യമുണ്ട്. ശബ്ദത്തിലും നൃത്തത്തിലുമുള്ള ഭ്രമം കാരണം പാടുന്ന പക്ഷികളേയും നൃത്തമാടുന്ന മയിലുകളേയും പിന്തുടർന്ന് അവൻ എത്രയോ നാഴികകൾ നടക്കാറുണ്ടല്ലോ. അവൻ ഇന്നു വരെ കാണാത്ത എന്തിലെങ്കിലും അവന് താത്പര്യം ഉണർത്തണം. എങ്കിൽ മാത്രമേ അവനെ ഇങ്ങോട്ട് കൊണ്ടു വരാൻ കഴിയൂ.


പാട്ടും നൃത്തവും നന്നായഭ്യസിച്ച സുന്ദരികളായ ഏതാനും പെൺകുട്ടികളോട് ആ ശ്രമം ഏറെറടുക്കാൻ രാജാവ് നിർദ്ദേശിച്ചു. ആ സംഘം കാട്ടിലേക്ക് പോയി ഋഷ്യശൃംഗന്റെ മുമ്പിൽ ആടാനും പാടാനും തുടങ്ങി. അവരെ കണ്ടപ്പോൾ മുനിയുടെ മനസ്സിളകി; അവരുടെ പാട്ടും നൃത്തവും അവനെ വശീകരിച്ചു. അന്നുവരെ അവനൊരു സ്ത്രീയെ കണ്ടിരുന്നില്ല. സ്വയം മറന്ന് അവൻ ആ ഗായകസംഘത്തെ പിന്തുടർന്നു. എങ്ങനെയാണ് എപ്പോഴാണ് രാജകൊട്ടാരത്തിലെത്തിയതെന്ന് അവൻ അറിഞ്ഞില്ല. സമയമറിയാനായി സൂര്യന്റെ സ്ഥാനമെവിടെ എന്ന് നോക്കാൻ അവൻ തല മേലോട്ടുയർത്തി. ഞൊടിയിടയിൽ മേഘങ്ങൾ ഒത്തുകൂടി പേമാരി വർഷിച്ചു.


യുവമുനിയെ സ്വീകരിക്കാൻ രാജാവും രാജ്ഞിയും കൊട്ടാരവാതിൽക്കലെത്തി. അവർ അദ്ദേഹത്തിന്റെ കാൽ കഴുകിച്ച് മാലയണിയിച്ച് കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. സൗമ്യശീലനും ആർദ്രഹൃദയനുമായ മുനിക്ക് ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഏതാനും നാൾ രാജാവിന്റെ അതിഥിയായി തങ്ങി; ഏറെ താമസി യാതെ രാജദമ്പതികൾ തങ്ങളുടെ പുത്രി ശാന്താ രാജകുമാരിയെ അദ്ദേഹത്തിന് വിവാഹം കഴിപ്പിച്ചുകൊടുക്കാൻ തീർച്ചയാക്കി.


ശാന്ത യഥാർത്ഥത്തിൽ അയോദ്ധ്യയിലെ ദശരഥമഹാരാജാവിന്റെ മകളായിരുന്നു. അംഗരാജാവായ ലോമപാദന അവളെ ദത്തെടുത്തതായിരുന്നു. ആ രണ്ടു രാജാക്കന്മാരും ഉത്തമസുഹൃത്തുക്കളായിരുന്നു; ലോമപാദൻ ഋഷ്യശൃംഗനെ ദശരഥമഹാരാജാവിന് പരിചയപ്പെടു ത്തി. ഋഷ്യശൃംഗൻ പുത്രകാമേഷ്ടി യജ്ഞം നടത്തിയതിൽ പിന്നെയാണ് ദശരഥ മഹാരാജാവിന് നാല് സൽപുത്രന്മാരെ ലഭിച്ചത് രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ.


📧 anildast29@gmail.com






Comments