അൽഷിമേഴ്സ് മാറ്റാൻ മരുന്ന് കണ്ടെത്തി | New Medicine to Cure Alzheimer's Disease

ആധുനിക വെദ്യശാസ്ത്ര ലോകത്തിന് ഇനിയും പൂർണ്ണമായും ചികിത്സ നൽകാൻ കഴിയാത്ത രോഗമാണ് അൽഷിമേഴ്സ്, എന്നാൽ ആശ്വാസകരമായി ഒരു പുതിയ മരുന്ന് കണ്ടെത്തിയിരിക്കുന്നു, നമുക്ക് പ്രത്യാശിക്കാം.



അൽഷിമേഴ്സ് രോഗത്തെ പറ്റി അറിയാം :

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 51-കാരിയായ ഔഗൂസ്റ്റ് ഡിറ്ററെ ഓർമക്കുറവിനും മറ്റ് നാഡീസംബന്ധ അസുഖങ്ങൾക്കും ചികിത്സിച്ച അലോ അൽഷൈമർ എന്ന ജർമൻ ഡോക്ടറാണ് 1906-ൽ ശാസ്ത്രലോകത്തിന് മുമ്പിൽ ആദ്യമായി ഈ രോഗത്തെ അവതരിപ്പിച്ചത്.

രോഗകാരണങ്ങൾ എന്ത് ? : 

•പ്രായമാകുന്നതോടെ ശരീരത്തിൽ നാഡികൾ തമ്മിലുള്ള ആശയവിനിമയം സാധ്യമാ ക്കുന്ന അസറ്റൈൽ കോളിൻ (Acetylcholine) എന്ന സന്ദേശവാഹകരുടെ അളവ് കുറയുകയും അത് നാഡികളുടെ നാശത്തിന് കാരണമാകുകയും ചെയ്യുന്നത്.

• മസ്തിഷ്കത്തിൽ അടിഞ്ഞുകൂടുന്ന അമൈലോയിഡ് -ബീറ്റാ (Amyloid-beta) പ്രോട്ടിന്റെ ആധിക്യം അതോടൊപ്പം മസ്തിഷ്ക്കത്തിലെ ടോ പ്രോട്ടീന്റെ കെട്ടുപിണച്ചിൽ (Tau protein tangles) എന്നിവ കൊണ്ടാണ് അൽഷിമേഴ്സ് വരുന്നതെന്നാണ് ശാസ്ത്ര ലോകം പറയുന്നത്.


രോഗാവസ്ഥയുടെ മൂന്നു

ഘട്ടങ്ങൾ :

ആദ്യഘട്ടം :
• പതിവായിച്ചെയ്യുന്ന കാര്യങ്ങൾന  മറക്കുക.

•പ്രഭാതഭക്ഷണം, മരുന്നുകൾ എന്നിവ രണ്ടു തവണ കഴിക്കുക എന്നിങ്ങനെയുള്ള ഓർമത്തെറ്റുകളാകും കൂടുതൽ.

അടുത്ത ഘട്ടം :

• സംസാരിക്കുന്നതിനും വാക്കുകൾ ഓർത്തെടുക്കാനും ,എഴുതാനും വായിക്കാനും ബുദ്ധി മുട്ടുണ്ടാവും.
• അടുത്ത ആലുകളെ തിരിച്ചറിയാൻ പറ്റാതായിത്തുടങ്ങും.

അവസാനഘട്ടം :
രോഗി നിസ്സഹായാവസ്ഥയിലെത്തും. സഹായി ഇല്ലാതെ മുന്നോട്ടു പോകാൻ ആവാത്ത തരത്തിലെ ത്തും.നിലവിൽ ബ്രയിൻ ഇമേജിങ് ടെക്നോളജി (MRI, PET) കളുപയോഗിച്ചു അമൈലോയിഡ് ബീറ്റാ, ടോ-പ്രോട്ടീൻ വ്യാപനം, തുടങ്ങി രോഗത്തിന്റെ പുരോഗതി വിലയിരു ത്താൻ സാധിക്കും.


ഇന്ത്യയിലെ അവസ്ഥ :

• ലോകത്താകമാനം അഞ്ചു കോടി അൽഷിമേഴ്സ് ബാധിതരുണ്ടെന്നാണ് കണക്ക്.

• Alzheimer's and Related Disorders Society of India (ARSDI) യുടെ കണക്കിൽ 2010-ൽ ഇന്ത്യയിൽ 37 ലക്ഷത്തോളം ഡിമെൻഷ്യ ബാധിതരുണ്ടെന്നും 2030 ഓടെ രോഗബാധിതർ 76 ലക്ഷത്തോളമാകുന്നും പറയുന്നു.


പുതിയ മരുന്നായ ലകാനമാബ് :

ജപ്പാനിലെ ടോക്യോയിലെ അയ് സായ് ഫാർമസ്യൂട്ടിക്കൽ കമ്പനിയും അമേരിക്കൻ കമ്പനിയായ ബയോജനും ചേർന്നാണ് അൽഷിമേഴ്സിനുള്ള ആന്റിബോഡി ചികിത്സയായ ലകാനമാബ് (Lacanemab) നിർമ്മിച്ചത്.
ആന്റിബോഡി സ്വീകരിച്ചവരിൽ സ്മൃതിശോഷണത്തിൽ 27 ശതമാനത്തോളം കുറവുള്ളതായി പഠനത്തിൽ കണ്ടെത്തി. ആറുമാസത്തെ ചികിത്സയോടെ ചെറിയ ഫലം കണ്ടുതുടങ്ങുമെങ്കി ലും 18 മാസം പിന്നിടുമ്പോഴാണ് പ്രയോജനകരമായ കുറവ് ഉണ്ടാകുന്നത്.


ലകാനമാബ് ആന്റിബോഡി മസ്തിഷ്കത്തിലെ നാഡികക്കിടയിൽ  പാടപോലെ വ്യാപിച്ചുകിടക്കുന്ന അമൈലോയിഡ് ബീറ്റാ പ്രോട്ടീനുകളിൽ ഒട്ടിപിടിക്കുകയും അങ്ങനെ ഉണ്ടാവുന്ന ആന്റിബോഡി-പ്രോട്ടീൻ കോംപ്ലക്സിനെ ശരീരത്തിലെ രോഗപ്രതിരോധകോശങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. ഇതുവഴി രോഗവ്യാപനത്തെ തടയുകയാണ് ലകാനമാബ് ചെയ്യുന്നത്. ജനുവരിയോടെ  US-FDA (Federal Drug Administration) -യുടെ അതിവേഗ അംഗീകാരത്തിന് (accelerated approval) ഡേറ്റ സമർപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം.


📌All these data's are based on newspaper reports on 2022 December 19

📧 anildast29@gmail.com



Comments