പ്രെഗ്നന്റ് ആകുമ്പോൾ ചെയ്തിരിക്കേണ്ട പരിശോധനകൾ | Tests During Pregnancy Period

പ്രെഗ്നന്റ് ആകുമ്പോൾ ചെയ്തിരിക്കേണ്ട പരിശോധനകൾ



280 ദിവസം അഥവാ ഒൻപതു മാസവും ഏഴു ദിവസവും ആണ് ഗർഭകാലം. ഇത് മൂന്നു ട്രൈമസ്റ്ററുകളായി തിരിച്ചിരിക്കുന്നു.


•ആദ്യത്തെ മൂന്നു മാസം ഒന്നാം ട്രൈമസ്റ്റർ

• 4-6 മാസം രണ്ടാം ട്രൈമസ്റ്റർ

• 7-9 മാസം മൂന്നാം ട്രൈമസ്റ്റർ


🗓️ആദ്യ ട്രൈമസ്റ്ററിലെ പരിശോധനകൾ :


• ശരീരപരിശോധന

•രക്തസമ്മർദം

• ആർത്തവചക്രം കൃത്യമായവരിൽ തന്നെ പ്രസവ തീയതി അഥവാ ഡ്യൂഡേറ്റ് അറിയാനാകും.

• ഹീമോഗ്ലോബിന്റെ അളവ് നോക്കുക 11 ഗ്രാം എങ്കിലും ആയി നിലനിർത്തണം.

• രക്തഗ്രൂപ്പ് പരിശോധന, പ്ലേറ്റ്ലെറ്റ് അളവ്, ബ്ലീഡിങ് സമയം, രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം എന്നിവയും നോക്കുന്നു. •മൂത്രത്തിൽ ഗ്ലുക്കോസിന്റെ സാന്നിധ്യമുണ്ടോ ആൽബുമിൻ ഉണ്ടോ, മൂത്രത്തിൽ പഴുപ്പുണ്ടോ ഇവയാണ് പ്രധാനമായും നോക്കുന്നത് ,എല്ലാ മാസവും മൂത്രം നോക്കി പഴുപ്പില്ല എന്നുറപ്പാക്കണം.

• മൂത്രത്തിൽ ആൽബുമിൻ(Albumin) അംശമുണ്ടോ എന്ന് എല്ലാ പരിശോധനാവേളയിലും നോക്കണം. ഇത് ഗർഭാവസ്ഥയിലെ പ്രഷറിന്റെ ആദ്യ ലക്ഷണമാണ്.



🧫സീറോളജിക്കൽ ടെസ്റ്റുകൾ :

• എച്ച്ഐവി(HIV)

• വിഡിആർഎൽ (Venereal disease research laboratory test-screening test for syphilis.)

•ഹെപ്പറ്റൈറ്റിസ്(Hepatitis) ബി, സി 

• തൈറോയ്ഡ്(Thyroid function test) പരിശോധന (ടി എസ് എച്ച്). ഗർഭിണികളിൽ 10 ശതമാനത്തിന് തൈറോയ്ഡ് കുറഞ്ഞിരിക്കുന്ന അവസ്ഥയുണ്ട്. ഈ അവസ്ഥയാണ് സബ്ക്ലിനിക്കൽ ഹൈപ്പോതൈറോയ്ഡിസം പ്രസവത്തോടെ ഇത് നോർമൽ അളവിലെത്തുന്നതാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും തൈറോയ്ഡ് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് ഗർഭകാലത്ത് തൈറോയ്ഡ് മരുന്നു കഴിക്കണം.

• പ്രമേഹ പരിശോധന(Diabetes). ആദ്യ പ്രസവത്തിൽ നാലരകിലോയിൽ കൂടിയ കുഞ്ഞിനെ പ്രസവിച്ചവർ, കൊഴുപ്പ് കൂടുതൽ ഉള്ളവർ, പിസിഒഡി ഉള്ളവർ, അമ്മയ്ക്കോ അച്ഛനോ പ്രമേഹം ഉള്ളവർ എന്നിങ്ങനെ ഉള്ള സാഹചര്യങ്ങളിലാണ് ആദ്യ സന്ദർശനത്തിൽ തന്നെ ഷുഗർ നോക്കുന്നത്.


🗓️രണ്ടാം ട്രൈമസ്റ്റർ :

• 18 ആഴ്ച ആകുമ്പോൾ കുഞ്ഞിന്റെ അനക്കം അറിയാനാകും

• ആറാം മാസത്തിൽ ഗ്ലൂക്കോസ്  ചലഞ്ച് ടെസ്റ്റ് നടത്തുന്നു. •കുഞ്ഞിന്റെ വളർച്ചയും , പൊസിഷനും ഗർഭാശയത്തിനുള്ളിലെ വെള്ളത്തിന്റെ അളവും അറിയുന്നതിനുള്ള വയറു പരിശോധന

• കുഞ്ഞിന്റെ ഹൃദയമിടിപ്പും അനക്കവും നോക്കാനുള്ള പരിശോധന ഇവ എത്ര ഇടവേള യിൽ വേണമെന്നത് ഡോക്ടർ പറയും.


🗓️മൂന്നാം ട്രൈമസ്റ്റർ :

• ഏഴാം മാസം മുതൽ ദിവസം മൂന്നു തവണയെ ങ്കിലും കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കണം. അനക്കക്കുറവ് തോന്നിയാൽ ഡോക്ടറെ സമീപിക്കുക.

• നെഗറ്റീവ് ഗ്രൂപ്പ് ഉള്ള അമ്മമാരിൽ 7-8 മാസത്തിനിടയിൽ ആന്റി ഡി കുത്തിവയ്പ് എടുക്കേണ്ടതുണ്ട്. 



📹സ്കാനിങ് എപ്പോഴൊക്ക ?

• അമിതമായ വയറുവേദനയോ രക്തസ്രാവമോ ഉണ്ടെങ്കിൽ ആദ്യ സന്ദർശനത്തിൽ തന്നെ നിർദേശിക്കാറുണ്ട്. ട്യൂബൽ പ്രഗ്നൻസി പോലുള്ള അപകടങ്ങൾ നേരത്തേ അറിയാനും സാധിക്കും. ആർത്തവം ക്രമമല്ലാത്ത ചില ഗർഭിണി കളിൽ ഗർഭം പൂർത്തിയാകുന്ന തീയതി കൃത്യമായി കണ്ടുപിടിക്കാനും സ്കാനിങ് സഹായിക്കും.

• 11-14 ആഴ്ചയിൽ എൻ ടി സ്കാൻ അഥവാ ന്യൂക്കൽ ട്രാൻസൻസി സ്കാൻ (nuchal translucency (NT) test) ഇപ്പോൾ നിർബന്ധമായും ചെയ്യാറുണ്ട്. ഗർഭസ്ഥ ശിശുവിന്റെ തലയുടെ പുറകിലുള്ള കോശങ്ങളുടെ വലുപ്പം പരിശോധിക്കുന്ന ഈ പരിശോധന വഴി കുഞ്ഞിന് ഡൗൺസിൻഡ്രം, ട്രൈസോമി 18 ,ടേണർസിൻഡ്രം പോലുള്ള ജനിതകവൈകല്യങ്ങളുണ്ടോ എന്നറിയാൻ സാധിക്കും •ഡബിൾമാർക്കർ ടെസ്റ്റ് (double marker test) എന്ന ഒരു രക്തപരിശോധനയുണ്ട്. അതു കൂടി സ്കാനിനൊപ്പം ചെയ്താൽ ജനിതകവൈകല്യം ഇല്ല എന്ന് 85 ശതമാനം വരെ ഉറപ്പാക്കാം.

• എൻ ടി സ്കാനിൽ അപകടസാധ്യത കണ്ടാൽ മറു പിള്ളയിലെ കലകളെടുത്തു പരിശോധിക്കുന്ന കോറിയോണിക് വില്ലസ് ബയോപ്സിയോ(chorionic villus biopsy,) അമ്നിയോട്ടിക് ഫ്ളൂയിഡ് പരിശോധനയോ നടത്തി ജനിതകവൈകല്യം ഉണ്ടോ എന്നു തീർച്ചപ്പെടുത്താം.

• അമ്മയുടെ രക്തത്തിൽ നിന്നു ഗർഭസ്ഥശിശു വിന്റെ കോശങ്ങൾ വേർതിരിച്ചെടുത്തു. ജനിതക വൈകല്യങ്ങളെ കണ്ടെത്താം. ഇതിന് നോൺ ഇൻ വേസീവ് പ്രിനേറ്റൽ ടെസ്റ്റ് എന്നു പറയുന്നു. ചെലവു കൂടുതലാണെന്നതാണ് പോരായ്മ.

• അഞ്ചാം മാസത്തെ (രണ്ടാം ട്രൈ മസ്റ്റർ) സ്കാനിങ്ങിന് (18-22 ആഴ്ചയ്ക്ക് ഇടയ്ക്ക്) അനോമലി സ്കാനിങ് എന്നു പറയുന്നു. ഇത് പൊതുവായി എല്ലാവർക്കും ചെയ്യുന്നതാണ്. ഇതുവഴി കുഞ്ഞിന് ശാരീരികമായി എന്തെങ്കിലും വൈകല്യങ്ങളോ അപൂർണതകളോ ഉണ്ടായെന്ന് അറിയാൻ സാധിക്കുന്നു.

• മൂന്നാം ട്രൈമസ്റ്ററിലെ സ്കാനിങ് (32-36 ആഴ്ച) വളരെ പ്രധാനപ്പെട്ടതാണ്. ശിശുവിന്റെ വളർച്ച എങ്ങനെയുണ്ട്. തൂക്കം വയ്ക്കുന്നുണ്ടോ, തലയോട് - അസ്ഥി - ഹൃദയ സംബന്ധിയായ ആപാകതകൾ ഉണ്ടോ എന്നറിയാൻ,അമ്നിയോട്ടിക് ദ്രാവകം ആവശ്യത്തിന് ഉണ്ടോ, മറുപിള്ള അഥവാ പ്ലാസന്റയുടെ സ്ഥിതി എങ്ങനെ തുടങ്ങി ഒട്ടേറേ കാര്യങ്ങൾ വിലയിരുത്താനും ഈ സമയത്തെ സ്കാനിങ് സഹായിക്കും.

• എന്നാൽ സ്കാനിങ്ങിൽ എല്ലാ നോർമൽ ആണെങ്കിലും ചിലപ്പോൾ പ്രസവം സുഖപ്രസവമാകണം എന്നില്ല.


📧 anildast29@gmail.com

📌Follow Us

📌 Write Your Valuable Comments 




 

Comments