കടുത്ത വേനലിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട രണ്ട് അവസ്ഥകളാണ് സൂര്യാഘാതവും, സൂര്യതാപവും ഇതിനെ മറ്റി വിശദമായി മനസിലാക്കാം , കാരണം അല്‌പം ഒന്ന് ശ്രദ്ധ കുറഞ്ഞാൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ്.
എന്താണ് സൂര്യാഘാതം (Sunstroke) ?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. ഹീറ്റ് സ്‌ട്രോക്ക് അഥവാ സൺ സ്‌ട്രോക്ക് എന്നും ഇത് അറിയപ്പെടുന്നു.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ :
• വെയിലത്ത് ജോലിചെയ്യുമ്പോള്‍ പേശിവലിവ് അനുഭവപ്പെടുന്നതാണ് തുടക്കം. കാലുകളിലെയും ഉദരത്തിലെയും പേശികള്‍ കൊച്ചിപ്പിടിച്ചു വേദന തോന്നുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതിന്‍റെ ലക്ഷണമാണിത്. ഈയവസരത്തില്‍ ജോലി മതിയാക്കി വിശമിക്കണം.
• വളരെ ഉയര്‍ന്ന ശരീര താപനില (103 ഡിഗ്രി ഫാരന്‍ഹീറ്റ്)
• വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം
• മന്ദഗതിയിലുള്ള നാഡിമിടിപ്പ്
• ശക്തിയായ തലവേദന
• തലകറക്കം
• മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ
• അബോധാവസ്ഥ.
ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുക.
സൂര്യാഘാതം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ :
• സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
• ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
• തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുക, ഫാന്‍, എ.സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
• ധാരാളം പാനീയങ്ങള്‍ കുടിക്കുക.
• ഓ.ആര്‍.എസ് അടങ്ങിയ ലായനി, കരിക്കിന്‍ വെള്ളം എന്നിവ നല്‍കുന്നത് നഷ്ടപ്പെട്ട ലവണങ്ങള്‍ തിരിച്ചു കിട്ടാന്‍ സഹായിക്കും.
• വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും സാലഡുകളും കൂടുതലായി കഴിക്കുക.
• കട്ടന്‍ കാപ്പി, കട്ടന്‍ ചായ എന്നിവ നല്‍കരുത്. ശരീരത്തില്‍ നിന്ന് ജലം വീണ്ടും നഷ്ടപ്പെടാന്‍ അത് കാരണമായിത്തീരും.
• ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.
പ്രതിരോധ മാര്‍ഗങ്ങള്‍ :
• ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.
• കൂടുതൽ വിയർക്കുന്നവർ ഇടയ്ക്ക് ഉപ്പിട്ട കഞ്ഞി വെള്ളമോ നാരങ്ങാ വെള്ളമോ കുടിക്കണം.
• വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
• കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
• വെയിലത്ത് ഇറങ്ങേണ്ടി വന്നാല്‍ കുട ചൂടുക.
• തൊപ്പിയോ, തൊപ്പിക്കുടയോ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ധരിക്കണം.
• വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് കാറ്റ് കടക്കാന്‍ അനുവദിക്കുക.
• കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
• അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നത് സൂര്യാഘാതത്തെ പ്രതിരോധിക്കാൻ സഹായിക്കും.
• വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പോകരുത്.
• ബിയറും മദ്യവും കഴിച്ചു വെയിലത്ത് ഇറങ്ങി നടക്കരുത്. വെയിലത്തല്ലെങ്കിലും ഈ സമയം ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തില്‍ നിന്ന് അമിതമായി ജലം നഷ്ടപ്പെടുന്നതിന് ബിയറും മദ്യവും കാരണമാകും.
• 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും നൽകണം എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടണം.
![]() |
സൂര്യാഘാതം ശ്രദ്ധിക്കണം | sunstroke |
സൂര്യാതാപം :
സൂര്യാഘാതത്തെക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതാപം. കുടുതൽ സമയം വെയിലത്ത് ജോലിചെയ്യുന്നവരിൽ നേരിട്ട് വെയിലേൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാ താപമേറ്റ് ചുവന്ന് തടിക്കാം. വേദനയും പൊള്ളലും ഉണ്ടാവാം. ഈ സാഹചര്യത്തിൽ ഉടനടി ചികിത്സ തേടണം.
• ക്ഷീണം, തലകറക്കം, തലവേദന,പേശിവലിവ്,ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്,കഠിനമായ ദാഹം മൂത്രത്തിന്റെ അളവ് തീരേ കുറയുക,മൂത്രത്തിന്റെ നിറം കടും മയമാവുക,ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ.
ഉടൻ ചെയ്യേണ്ടത് :
സൂര്യാഘാതമോ സൂര്യാ താപമോ ഏറ്റാലുടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കുക. തണുത്ത വെള്ളംകൊണ്ട് മുഖവും ശരീരവും നനച്ച് ശരീരത്തിന് തണുപ്പ് നൽകുക. ധാരാളം പാനീയങ്ങൾ കുടിക്കുകയും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും വേണം. തുടർന്ന് വേഗം ചികിത്സ തേടുക.
• മൂത്രം കൂടുതൽ പോകാൻ കഴിക്കുന്ന മരുന്നുകൾ, ഉറക്ക ഗുളികകൾ, പ്രഷറിന്റെ ചില ഗുളികകൾ എന്നിവ സൂര്യാതപം ഉള്ളപ്പോൾ കഴിക്കരുത്.
• സൂര്യതാപവും സൂര്യാഘാതവും തടയാനുള്ള മൂന്ന് വഴികള്‍ :
(1) ജലം (2) തണല്‍ (3) വിശ്രമം
Comments
Post a Comment