സ്ട്രോക്ക് വരാതിരിക്കാൻ കഴിക്കേണ്ട ആഹാരങ്ങൾ - Foods to be consumed for Stroke Recovery

സ്ട്രോക്ക് വരാതിരിക്കാൻ കഴിക്കേണ്ട ആഹാരങ്ങൾ ഏതെല്ലാം എന്ന് അറിയാം - foods to be consumed for Stroke Recovery


പക്ഷാഘാത്തിലേക്കു നയിക്കുന്നത് പ്രമേഹവും ഉയർന്ന ബിപിയുമാണ് എന്നു പറയാമെങ്കിലും അനാരോഗ്യകരമായ ആഹാരശീലങ്ങൾ ആണ് ഈ രോഗാവസ്ഥയ്ക്ക് അടിത്തറയിടുന്നത്. അതു കൊണ്ടു തന്നെ സ്ട്രോക്ക് വന്നതിനു ശേഷം ആഹാരത്തിൽ ശ്രദ്ധിക്കുന്നതിനേക്കാൾ പ്രധാനമാണ് സ്ട്രോക്കിന്റെ സാധ്യത ആഹാരക്രമീകരണത്തിലൂടെ കുറയ്ക്കുന്നത്. 

സ്ട്രോക്കിനു ശേഷം ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെല്ലാം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഫലപ്രദമായി വീണ്ടടുക്കുന്നതിൽ സഹായിക്കുന്നവയാണ്. അതായത് ബെയ്ൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്റ്റർ (Brain-derived neurotrophic factor (BDNF)) എന്ന പ്രോട്ടീനിനെ ത്വരിതപ്പെടുത്തുന്നവയാണ്. ഇവ പുതിയ മസ്തീഷ്ക കോശങ്ങളുടെ ( ന്യൂറോൺ) വളർച്ചയെയും മസ്തിഷ്കത്തിനുള്ളിൽ ന്യൂറോണുകളുടെ ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യപരമായ ഭക്ഷണരീതിയോടൊപ്പം ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകളും കഴിക്കണം.


• മൈ പ്ലേറ്റ് രീതി നിർദ്ദേശിക്കുന്നതു പോലെ ഓരോ ദിവസവും വൈവിധ്യമാർന്ന ആഹാരം ഉൾപ്പെടുത്തുക. അതായത് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ, പാലും പാലുൽപ്പന്നങ്ങളും പകുതി ആഹാരം ധാന്യത്തിൽ നിന്നാണെന്ന് ഉറപ്പുവരുത്തുക.

• വിവിധ നിറങ്ങളിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുക. പഴവർഗങ്ങളുടേയും പച്ചക്കറികളുടേയും കാര്യത്തി ൽ റെയിൻബോ സമീപനം സ്വീകരിക്കാം. കടുംചുവപ്പ്, ഓറഞ്ച്, കടും പച്ച, മഞ്ഞ, പർപ്പിൾ തുടങ്ങിയ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം പോഷണം നൽകുന്നു.

• ഓരോദിവസവും അഞ്ചോ അതിൽ കൂടുതലോ കപ്പ് പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുക. ഉണങ്ങിയ പഴങ്ങളും കഴിക്കാം

• പയറുവർഗങ്ങൾ പതിവായി കഴിക്കുക.

• ദിവസവും കൊഴുപ്പു കുറഞ്ഞതോ ഇല്ലാത്തതോ ആയ പാലുൽപ്പന്നങ്ങൾ ഉപയോഗിക്കുക.

• കൊഴുപ്പു കുറഞ്ഞ മാംസം, കോഴിയിറച്ചി എന്നിവ കഴിക്കാം.അണ്ടിപ്പരിപ്പുകളും മത്സ്യ സ്രോതസുകളും കൂടുതലായി ഉപയോഗിക്കുക.

• പൂരിത കൊഴുപ്പും, ചീത്തക്കൊഴുപ്പും അടങ്ങിയ ആഹാരം നിയന്ത്രിക്കുക.

• ഭക്ഷണത്തിൽ ഉപ്പിന്റെ (സോഡിയത്തിന്റെ)അളവു കുറയ്ക്കുക.

• ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോളും ഹൃദ്രോഗവും കുറയ്ക്കുന്നു.

• ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക. ഇതിന് നാരുകൾ അടങ്ങിയതും കൊഴുപ്പു കുറഞ്ഞതും ആ വശ്യമായ അളവിലുമുള്ള ഭക്ഷണക്രമം കൃത്യമായ വ്യായാമം എന്നിവ ആവശ്യമാണ്.

• മാംസം, ചീസ്. ചില സസ്യ എണ്ണകൾ, വെണ്ണ, ഐസ്ക്രീം ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ സ്ട്രോക്ക് തടയാം.

• ഉപ്പ്, കൊഴുപ്പ്, മാംസഭക്ഷണങ്ങൾ വറുത്തവ എന്നിവ ഒഴിവാക്കിയാൽ തന്നെ സ്ട്രോക്കിന്റെ ഭീഷണി ഒരു പരിധി വരെ കുറയ്ക്കാം.


സ്ട്രോക്കിന്റെ സാധ്യതകൾ കുറയ്ക്കുന്ന ചില സൂപ്പർ ആഹാരങ്ങളുണ്ട്. അവയെ അറിയാം :

BEST FOODS FOR STROKE RECOVERY 


സാൽമൺ എന്ന കോര മീൻ (EPA) : ഒമേഗ 3 ഫാറ്റി ആസിഡുകൾ അധികം അടങ്ങിയ സാൽമൺ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നു സ്ട്രോക്ക് വന്നവർക്കും ഇത് ഉപയോഗപ്രദമാണ്.


ഫ്ലാക്സ് സീഡ് : ചെറുചണവിത്തിലെ ആൽഫാലിനോലിനിക്ക് ആസിഡ് തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നു.


അണ്ടിപ്പരിപ്പുകളും വിത്തുകളും : അണ്ടിപ്പരിപ്പുകളിലും വിത്തുകളിലു മുള്ള വൈറ്റമിൻ ഇ തലച്ചോറിന്റെ പ്രവർത്തനങ്ങളെ വീണ്ടെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.


അവക്കാഡോ : തലച്ചോറിൽ സന്ദേശങ്ങളെ ക്രോഡീകരിച്ച് ആവശ്യമായ വേഗതയിലുള്ള പ്രവർത്തനങ്ങളാക്കുന്നതിൽ ഒലിയിക് ആസിഡിന് വലിയപങ്കുണ്ട്. അവക്കാഡോ പഴം ഒലിയിക് ആസിഡിന്റെ പ്രധാന ഉറവിടം ആണ്.


ഒലിവ് എണ്ണ : അപോ ലിപ്പോപ്രോട്ടിന്റെ ( apolipoprotein ) അളവിനെ ഒലിവ് എണ്ണ വർധിപ്പിക്കുന്നു. ഹൃദ്രോഗത്തെ തടയുന്നതിന് ഈ പ്രോട്ടീൻ സഹായിക്കുന്നു.


• കീൻവ (Quinoa) : മുഴു ധാന്യങ്ങൾ സ്ട്രോ ക്കിന്റെ അപകടസാധ്യത കുറയ്ക്കുന്നു. മുഴു ധാന്യമായ കീൻവയിൽ നാരുകളും അമിനോ ആസിഡുകളും ധാരാളമു ണ്ട് .ഇവ പൂർണതയുള്ള പ്രോട്ടീൻ നിർമിക്കുന്നതിനു സഹായകമാണ്. 


ഗ്രീക്ക് യോഗർട്ട് : കാത്സ്യം,മാംസ്യം എന്നിവയുടെ പ്രധാന സ്രോതസ്സാണ് ഗ്രീക്ക് യോഗർട്ട്, ഇതിലെ പ്രോബയോട്ടിക്സ് ദഹനത്തെ സഹായിക്കുന്നു. അതുവഴി ഭാവിയിലുണ്ടാകാവുന്ന സ്ട്രോക്കിന്റെ അപകടഘടകങ്ങൾ ഒഴിവാക്കുന്നു. സ്ട്രോക്ക് വന്നവരിൽ ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും ബുദ്ധിമുട്ടുള്ളവർക്ക് ആശ്രയിക്കാവുന്ന ഭക്ഷണമാണിത്.


പയറു വർഗങ്ങൾ : ഇവ പ്രധാന മായും പൊട്ടാസ്യം, മാംസ്യം, ഇരുമ്പ് എന്നിവയുടെ ഉറവിടമാണ്.


പഴവർഗങ്ങൾ : പഴവർഗങ്ങളിൽ ഫ്ലേവനോയിഡുകളും ആന്റി ഓക്സിഡന്റുകളും ജൈവസംയുക്തങ്ങളും ധാരാളമുണ്ട്. പക്ഷാഘാതത്തിനു ശേഷം കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് ഫ്ലേവനോയ്ഡ് പ്രധാന പങ്കുവഹിക്കുന്നു. കൊളസ്ട്രോളും രക്താതിസമ്മർദവും കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു. ഫ്ലേവനോയിഡുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പഴവർഗങ്ങളെ പരിചയപ്പെടാം :

1. ബ്ലൂബെറി (ഫ്ലേവനോ ജയ്ഡുകൾ)

2. മാതളനാരങ്ങ (ആന്റിഓക്സിഡന്റ് )

3. സിട്രസ് ഫലങ്ങൾ (വൈറ്റമിൻ സി - ആന്റി ഓക്സിഡന്റ്)

4. തക്കാളി (ലൈക്കോപ്പീൻ എന്ന ജൈവസംയുക്തം)


കരുതലോടെ ആഹാരം തിരഞ്ഞെടുത്താൽ സ്ട്രോക്കിനെ അതിജീവിക്കാനെളുപ്പമാണ്.


Comments