'നിപ' യെ അറിയാം പ്രതിരോധിക്കാം | Nipah Virus In Kerala: Symptoms And Prevention

'നിപ' യെ അറിയാം പ്രതിരോധിക്കാം | Nipah Virus In Kerala: Symptoms And Prevention

'നിപ' യെ അറിയാം പ്രതിരോധിക്കാം | Nipah Virus In Kerala: Symptoms And Prevention


കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം വീണ്ടും നിപ ഭീതിയിലകപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് മരിച്ച 2 പേർക്ക് നിപ വൈറസ് ബാധയുള്ളതായി പുനെ വൈറോളജി ലാബിൽ നടത്തുന്ന പരിശോധനയിലാണ് സ്ഥിരീകരിച്ചത്.

മൂന്നാം തവണയാണ് കോഴിക്കോട് നിപ ബാധ ഉണ്ടാകുന്നത്. 2018 ൽ 17 പേരും,2021 ൽ ഒരാളും മരിച്ചു. എറണാകുളത്തു 2019ൽ രോഗ ബാധിതനായ യുവാവ് സുഖം പ്രാപിച്ചു.

നിപയുടെ തുടക്കം :

• മലേഷ്യയിലെ നിപ(nipah)

മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് നിപ (Nipah) എന്ന പേര് വന്നത്. വവ്വാലിന്റെ സ്രവങ്ങളിലൂടെയാണ് വൈറസ് പടരുന്നത്. ആദ്യം റിപ്പോർട്ടുചെയ്തത് മലേഷ്യയിൽ. പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പടർന്നു.
1998-ൽ മലേഷ്യയിലെ പന്നിക്കർഷകർഷകരിലാണ് ആദ്യം നിപ കണ്ടെത്തിയത് പനി, അപസ്മാരം, ബോധക്ഷയം തുടർന്നുള്ള മരണം ഇവയായിരുന്നു രോഗത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ ഇത് ജാപ്പനീസ് എൻസിഫലൈറ്റിസ് ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. കൊതുകുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തി. പിന്നീടാണ് ഇതൊരു പുതിയ തരം വൈറസ് ആണെന്ന് കണ്ടുപിടിക്കുകയും ഉറവിടം വവ്വാലുകൾ ആണെന്ന് മനസ്സിലാക്കുകയും ചെയ്തത്. വവ്വാലുകളുടെ വായിൽനിന്ന് വീണപഴങ്ങൾ പന്നികൾ കഴിച്ചതായിരിക്കാം പകർച്ചവ്യാധിയുടെ കാരണം എന്ന് അനുമാനിക്കപ്പെട്ടു. സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നതെന്ന നിർണായക കണ്ടുപിടിത്തം പകർച്ചവ്യാധി അവസാനിപ്പിക്കാൻ സഹായിച്ചു.

• ബംഗ്ലാദേശിലെ നിപ

പിന്നീട് നിപ തലപൊക്കിയത് ബംഗ്ലാദേശിലായിരുന്നു. മലേഷ്യയിൽ അത് തലച്ചോറിനെ ആയിരുന്നു ബാധിച്ചതെങ്കിൽ ഇവിടെ തലച്ചോറിനെയും ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിക്കുന്ന മാരകമായ ഒരു രോഗമായാണ് കണ്ടത്. 2001 - 2020 കാലയളവിൽ 319 പോസിറ്റിവ് കേസുകളിൽ 25 മരണങ്ങൾ ഉണ്ടായി. രാത്രിയിൽ പനങ്കള്ള് കുടിക്കുന്ന വവ്വാലുകളാണ് ഇത് പടർത്തുന്നത് എന്ന് കണ്ടെത്തി. മുളപ്പായ ഉപയോഗിച്ച് കള്ള് ശേഖരിക്കുന്ന കുടങ്ങൾ മൂടാൻ തുടങ്ങിയപ്പോൾ പകർച്ചവ്യാധി ഒരു പരിധിവരെ നിയന്ത്രിക്കപ്പെട്ടു.

• കേരളത്തിലെ നിപ

3% വവ്വാലുകളുടെ വായിൽ മാത്രമേ സജീവ നിപ വൈറസ് സാന്നിധ്യം ഉണ്ടാവു കയുള്ളൂ. നിപ ആളുകളിലേക്ക് പകരണമെങ്കിൽ ഇത്തരം ഒരു വവ്വാൽ കടിച്ച പഴം മനുഷ്യൻ കഴിക്കുകയും രോഗമുണ്ടാക്കാൻ തക്ക വണ്ണം അളവിൽ രോഗാണു പ്രവേശിക്കുകയും മനുഷ്യരിൽ രോഗലക്ഷണങ്ങൾ ഉണ്ടാവുകയും അത് കണ്ടുപിടിക്കുകയും ചെയ്യണം. ഇതെല്ലാം ഒരുമിച്ചു സംഭവിക്കാനുള്ള സാധ്യത വളരെ കുറവായതു കാരണമാണ് രോഗം വളരെ അപൂർവമായി കാണുന്നത്. വളരെ അടുത്തുള്ള ഇടപഴകലിലാണ് നിപ പടരുന്നത്. കോവിഡുപോലെ വായുവിൽക്കൂടി പടരുന്ന ഒരു രോഗമല്ല ഇത്. മാത്രമല്ല ലക്ഷണങ്ങൾ ഇല്ലാതെ ഇത് പടരുകയുമില്ല. അതുകൊണ്ടുത ന്നെ നിയന്ത്രിക്കാൻ വളരെ എളുപ്പമാണ്.

പകരുന്നത് ഇങ്ങനെ :

• ശരീരസ്രവങ്ങളിലൂടെ
• തുമ്മുമ്പോഴും മറ്റും രോഗം പകരാം
• വൈറസ് ബാധയുള്ള മൃഗങ്ങളുമായി അടുത്തിട പഴകുന്നതോ പക്ഷി-മൃഗങ്ങൾ കടിച്ചുപേക്ഷിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയോ വൈറസുകൾ മനുഷ്യ ശരീരത്തിലെത്താം.

പകരുന്ന രീതി - nipah virus spreading ways

രോഗലക്ഷണങ്ങൾ :

• വൈറസ് ശരീരത്തിലെത്തിയാൽ 5-14 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
• കടുത്ത പനി, തലവേദന, തലകറക്കം, ബോധക്ഷയം പ്രധാന ലക്ഷണങ്ങൾ.
• ചുമ, വയറുവേദന, ഛർദി, ശ്വാസതടസ്സം എന്നിവയുമുണ്ടാകാം.

മൃതദേഹങ്ങളിൽ നിന്ന് പകരാതിരിക്കാൻ :
• മൃതദേഹം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പുതേച്ച് കുളിക്കണം.
• മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ച് കഴുകണം.


മുൻകരുതൽ പ്രധാനം :

• വവ്വാലുകൾ കടിച്ച കായ്ഫലങ്ങൾ ഒഴിവാക്കുക.
• വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽനിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക
• വളർത്തു മൃഗങ്ങളുമായുള്ള ഇടപെടലുകൾ സൂക്ഷിക്കണം. അവയിൽ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
• പഴങ്ങളും പച്ചക്കറികളും ഉപകുയോഗിക്കുന്നതിനു മുൻപ് നന്നായി കഴുകുക.
• രോഗിയുമായി സമ്പർക്കം ഉണ്ടായതിനുശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
• രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുക, രോഗി കിടക്കുന്ന സ്ഥലത്തുനിന്ന് അകലം പാലിക്കുക.
• രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുക, വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
• മാസ്ക് ഉപയോഗിക്കുക.


📧 anildast29@gmail.com



Comments

Post a Comment