മഹാകല്യാണക ഘൃതം | MAHAKALYANAKA GHRITAM

മഹാകല്യാണക ഘൃതം | MAHAKALYANAKA GHRITAM


📜 Reference: ( അഷ്ടാംഗഹൃദയം, ഉത്തരസ്ഥാനം,6th chapter(ഉന്മാദ പ്രതിഷേധം)/31-33 Sloka )


📖SLOKA:


☘️ INGREDIENTS:

• വരാദികളായ മുൻപ് പറഞ്ഞ ഔഷധികളിൽ നിന്ന് ദ്വിശാരിബാദ്വിരജനീ എന്ന് തുടങ്ങിയിട്ടുള്ള 21 മരുന്നുകളെ:

• ദ്വിശാരിബാ

1. നറുനീണ്ടി കിഴങ്ങ് 🍹

2. പാൽവളളി കിഴങ്ങ് 🥛

ദ്വിരജനീ

3. മഞ്ഞൾ 🍠

4. മരമഞ്ഞൾ 🍠

ദ്വി സ്ഥിരാ

5. ഒരില 🍃

6. മൂവില ☘️

7. ഫലിനീ = ഞാഴൽപ്പൂവ് 🏵️

8. നതം = തകരം 🍂

9. ബൃഹതീ = ചെറുവഴുതിന 🍆

10. കുഷ്ഠം = കൊട്ടം 🌰

11. മഞ്ജിഷ്ഠ = മഞ്ചട്ടി 🪴

12. നാഗകേസരം = നാഗപ്പൂവ് 🐍

13. ഡാഡിമം= താളി മാതളക്ക 🍑

14. ദന്തീ = നാഗദന്തി 🌸

15. പത്മകം = പതിമുകം 🌳

16. ഹിമം = ചന്ദനം 🪵

17. വേല്ല = വിഴാലരി 🥣

18. താലീസപത്രം 🌱

19. ഏല = ഏലത്തരി 🥬

20. മാലതീമുകുളം = പിച്ചകമൊട്ട് 🌷

21. ഉത്പലം = ചെങ്ങഴുനീർക്കിഴങ്ങ്🌷

വെള്ളത്തിൽ പാകം ചെയ്ത് ആ കഷായ രസത്തിൽ

• ഉഴുന്ന്

• ചെറുപയർ

• കാട്ടുഴുന്ന്

• കുട്ടുപയർ

• കോവ കിഴങ്ങ്

• ചെറിയ കാട്ടുമുതിര

• മേദ

• കാകോളി

• നായ്ക്കുരുണ വേര്

• ആട്ടുകൊട്ടപ്പാല

ഇവ കൽക്കമാക്കി ഒന്ന് പ്രസവിച്ച പശുവിന്റെ പാൽ🐄 4 ഇരട്ടി ചേർത്ത് നെയ്യ് കാച്ചണം.


👨‍⚕️ INDICATIONS:

• മഹാകല്യാണകമെന്ന് പേരോട് കൂടിയ ഈ നെയ്യ് ഏറ്റവും തടിപ്പിക്കുന്നതും

• ത്രിദോഷ ശമനവും

• ഗുണങ്ങൾ കൊണ്ട് കല്യാണകഘൃതത്തേക്കാൾ അധികവുമാകുന്നു.



📧 anildast29@gmail.com

Comments