അയസ്കൃതി | AYASKRITI

അയസ്കൃതി | AYASKRITI



📜 REFERENCE: 

ASHTANGA HRUDAYAM-CHIKITSA STHANAM-PRAMEHA CHIKITSA(12th CHAPTER): 28-31 SLOKA

📖SLOKA:

സാധയേദസനാദീനാം പലാനാം വിംശതിം പൃഥക്

ദ്വിവഹേപാം ക്ഷിപേത്തത്ര പാദ സ്ഥേ ദ്വേ ശതേഗുഡാൽ

ക്ഷൗദ്രാഢകാർദ്ധം പലികം വത്സകാദി ച കല്ക്കിതം 

തൽ ക്ഷൗദ്രപിപ്പലീചൂർണ്ണപ്രദിഗ്ദ്ധേ ഘൃതഭാജനേ

സ്ഥിതം ദൃഡേ ജതുസൃതേ യവരാശൗ നിധാപയേൽ.

ഖദിരാംഗാരതപ്‌താനി ബഹുശോത്ര നിമജ്ജയേൽ

തനൂനി തീക്ഷ്‌ണലോഹസ്യപത്രാണ്യാലോഹസംക്ഷയാൽ.

അയസ്‌കൃതിഃ സ്ഥിതാ പീതാ പൂർവസ്‌മാദധികാ ഗുണൈഃ

🍀 INGREDIENTS:

* അസനാദിഗണത്തിലെ മരുന്നുകൾ(ക്വാഥം): 

1. അസന- വേങ്ങ

2. തിനിശ- തൊടുകാര

3. ഭൂർജ്ജ(Himalayan Silver Birch)- Betula utilis, Betulaceae

4. ശ്വേതവാഹ- നീർമരുത്

5. പ്രകീര്യ(Indian Beech)

6. ഖദിര(Cutch Tree)

7. കദര(White Cutch Tree)

8. ഭണ്ഡീ(Albizia lebbeck)

9. ശിംശപ(Sisso)- Dalbergia sissoo, Fabaceae 

10. മേഷശൃംഗ(ചക്കരക്കൊല്ലി)- Gymnema sylvestre, Apocynaceae

• ത്രിഹിമ:

11. മലയജ

12. രക്തചന്ദനം

13. ദാരുഹരിദ്ര

14. നത(Indian valerian)

15. പലാശം

16. ജോംഗക(Aloe Wood)

17. ശാക(Teak)

18. സാല(Sal)- Shorea Robusta, Dipterocarpeae

19. ക്രമുക(Beetle Nut Tree)

20. ധവ(Axle Wood)

21. കരഞ്ജ

22. ഛാഗ കർണ്ണ(കരിമരുത്-Black Marudah)Terminalia crenulata, Combretaceae 

23. അശ്വകർണ്ണ(വെള്ള മരുത്)- Terminalia paniculata, Combretaceae 

പ്രത്യേകം (ഓരോന്നും) 20 പലം വീതം 128 ഇടങ്ങഴി വെള്ളത്തിൽ ക്വഥിക്കണം. നാലൊന്നാക്കി അരിച്ചെടുത്ത ആ കഷായത്തിൽ രണ്ടുതുലാം ശർക്കരയും രണ്ടിടങ്ങഴി തേനും

* വത്സകാദിഗണത്തിലെ മരുന്നുകൾ(പ്രക്ഷേപം):

1. വത്സക

2. മൂർവ

3. ദാർങ്ഗീ

4. കടുക

5. മരിച

6. ഘുണപ്രിയ

7. ഗണ്ഡീരം

8. ഏല

9. പാഠ

10. അജാജി

11. കട്വംഗ

12. അജമോജ

13. സിദ്ധാർത്ഥ

14. വചാ

15. ജീരക

16. ഹിംഗു

17. വിഡംഗ

18. പശുഗന്ധാ

19. പഞ്ചകോലം:

പഞ്ചകോലം(Panchakola):

1️⃣Pippali (Piper longum)

2️⃣Pippalimula (Root of Piper longum)

3️⃣Chavya (Piper retrofractum)

4️⃣Chitraka (Plumbago zeylanica)

5️⃣Nagara or Shunti (Zingiber officinale)

ഓരോപലം അരച്ചു പൊടിയാക്കിയതും ചേർക്കണം അതു പിന്നെ തേനും തിപ്പലിപ്പൊടിയും കൂട്ടിക്കുഴച്ചു പൂശിയ നെയ്ക്കുടത്തിൽ ഒഴിച്ചുവച്ചിട്ട്

* കനം കുറച്ച് അടിച്ചെടുത്ത ഉരുക്കിൻതകിടുകൾ(Thin Sheet of Iron) കരിങ്ങാലിക്കനലിൽ(Acacia catechu) ചുട്ടുപ്പഴുപ്പിച്ച് അനേകം പ്രാവശ്യം ആ ഉരുക്കുതകിടു തീരുന്നതുവരേയ്ക്കും ഇതിൽ മുക്കണം. അനന്തരം പാത്രം അടച്ചുകെട്ടി കോലരക്ക് ഉരുക്കിപ്പിടിപ്പിച്ച് യവധാന്യത്തിൽ കുഴിച്ചുവച്ചേക്കണം. വേണ്ടിടത്തോളംകാലം വച്ചിരുന്നെടുത്ത ഈ അയസ്കൃതി കുടിക്കുന്നതായാൽ മുൻപിലത്തെ ലോധ്രാസവത്തേക്കാൾ ഗുണാധിക്യമുള്ളതാകുന്നു.


[ഇവിടെ പറഞ്ഞവിധത്തിൽ ഉരുക്കു തകിടാക്കിക്കാച്ചി മുക്കിവച്ചെടുക്കുന്ന അരിഷ്ടങ്ങൾക്കൊക്കെ പൊതുവിൽ അയസ്‌കൃതി എന്നു പറയും. അതിൽ ഒരു അയസ്കൃതിയോഗമാണിത്.]

Comments