ഈ ചെടികൾ അപകടമാണ്⚠️ | DANGEROUS PLANTS⚠️

ഈ ചെടികൾ അപകടമാണ്⚠️ | DANGEROUS PLANTS⚠️


ഹരിപ്പാട് വിദേശജോലിക്കായി പുറപ്പെട്ട യുവതി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചത് അരളിയുടെ ഇലയും പൂവും ചവച്ചതു കൊണ്ടാകാമെന്ന വാർത്ത ഞെട്ടലോടെയാണു കേരളം കേട്ടത്. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്ക് നയിച്ചിട്ടുണ്ടാവാമെന്നാണു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. അരളി മാത്രമല്ല, നമ്മൾ വീട്ടുമുറ്റത്തേക്കു ക്ഷണിച്ചുകൊണ്ടുവരുന്ന പല ചെടികളിലും വിഷാംശമുണ്ട്. ചിലതിൽ നേരിയ അളവിലായതിനാൽ കാര്യമായ അപകടമില്ല എന്നാൽ മറ്റു ചിലതിൽ അരളിയോളമോ അതിലധികമോ വിഷമുണ്ട്. ചിലത് അലർജി, വയറിളക്കം, ക്ഷീണം മുതലായ ലക്ഷണങ്ങളിൽ ഒതുങ്ങുന്നു. മറ്റു ചിലതു മരണത്തിലേക്കു നയിക്കാൻതക്ക ശേഷിയിലേക്കു വളരുന്നു. കേരളത്തിലെ പൂച്ചെടികൾ ഏകദേശം 5600 ഇനം വരും അതിൽ 60ൽപരം ഇനം ചെടികളിൽ വിഷാംശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് എത്തി നഴ്സറികൾവഴി വീടുകളിലേക്കു കയറിക്കൂടിയ പല ചെടികളിലും വിഷാംശമുണ്ട്. ചില സസ്യങ്ങളുടെ സ്രവങ്ങൾ കണ്ണിൽ വീണാൽ താൽക്കാലികമോ സ്‌ഥിരമോ ആയ അന്ധതയ്ക്കു കാരണമാവാം ധാരാളം പൂക്കൾ ലഭിക്കുന്ന അരളി, മഞ്ഞക്കോളാമ്പി, മനോഹര വർണത്തിലുള്ള ഇലകളോടുകൂടിയ വർണച്ചേമ്പ്, ഡിഫാൻബെക്കിയ, യൂഫോർബിയ ഇവയൊക്കെ ഈ ഗണത്തിൽപ്പെടുന്നവയാണ് നമ്മുടെ പറമ്പുകളിൽ കാണുന്ന കുന്നി, ഒടുക്, ചൊറിയണം ആനച്ചേര്, ഉമ്മം, ഒതളം, മേന്തോന്നി, അമ്പലപ്പാല ഇവയൊക്കെ വിഷാംശമടങ്ങിയ സസ്യങ്ങളാണ് ചിലതു മനുഷ്യർക്കും ചിലതു മൃഗങ്ങൾക്കും ചിലതു രണ്ടുകൂട്ടർക്കും ഹാനികരമാകുന്നു. വിഷാംശമടങ്ങിയ സസ്യങ്ങളിൽ പലതും ഔഷധശേഷിയുള്ളവ കൂടിയാണ്. അതിനാൽത്തന്നെ നമ്മുടെ തൊടിയിൽനിന്ന് ഇവയെല്ലാം വെട്ടിക്കളയുക എന്നതല്ല. ഓരോന്നിനെക്കുറിച്ചും അറിവുണ്ടാകുകയും അത്തരത്തിൽ അതുമായി ഇടപഴകുകയും ചെയ്യുക എന്നതാണു പ്രധാനം.


🌼 അരളി(oleander or rosebay)- Nerium Oleander, Apocynaceae:

അരളി(oleander or rosebay)- Nerium Oleander, Apocynaceae

• ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ആണ് നീരിയം ഒലിയാൻഡർ (Nerium Oleander) അഥവാ അരളി കാണപ്പെടുന്നത്. സുഗന്ധവും അഴകുംകൊണ്ട് ഏവരുടെയും മനം കവരുന്ന അരളിപ്പൂവ് വിവിധ ഉത്സവാഘോഷവേളകളിലും അലങ്കാരത്തിനും വ്യാപകമായി ഉപയോഗിച്ചുവരുന്നു. നിവേദ്യങ്ങളിലും മറ്റും തെച്ചിക്കും തുളസിക്കുമൊപ്പം അരളിപ്പൂവും ഉപയോഗത്തിലുണ്ട്. പക്ഷേ, തുളസിയോ തെച്ചിയോ പോലെയല്ല അരളി. അശ്രദ്ധയോടെയുള്ള ഉപയോഗം പലപ്പോഴും അത്യാപത്ത് വരുത്തിവച്ചേക്കാം. കുതിരകളെ കൊല്ലുന്നത് എന്ന അർഥത്തിൽ സംസ്കൃതത്തിൽ അരളിയെ 'അശ്വമാരം' എന്നാണ് വിളിക്കുന്നത്. മഞ്ഞ, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടിയിൽ ഏറ്റവും വിഷാംശംകൂടിയത് മഞ്ഞ അരളിയാണ്. അരളിയുടെ ഇല, പൂവ്, കമ്പ് തുടങ്ങി എല്ലാ ഭാഗങ്ങളിലും വിഷം ഉണ്ടെങ്കിലും ചെടിയുടെ കായിലാണ് കൂടുതൽ വിഷാംശമുള്ളത്. ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന കാർഡിയാക് ഗ്ലൈക്കോസൈസ് (cardiac glycosides) വിഭാഗത്തിൽപ്പെടുന്ന 'തിവെറ്റിൻ(Thevetins)' എന്ന മാരക വിഷമാണ് അരളിച്ചെടിയിലുള്ളത്. അരളി ചില പ്രദേശങ്ങളിൽ മറ്റ് പേരുകളിലും അറിയപ്പെടുന്നുണ്ട്.


🌼 കുന്നിക്കുരു(jequirity bean or rosary pea)- Abrus precatorius, Fabaceae:

കുന്നിക്കുരു(jequirity bean or rosary pea)- Abrus precatorius, Fabaceae

• കുട്ടികൾ കളിക്കാനും മറ്റും ഉപയോഗിക്കുന്ന കുന്നിക്കുരു ജീവനെടുക്കാൻ പോന്ന വിഷമാണ്. രണ്ടു കുരുവിൻറെ ഉള്ളിലുള്ള വിഷം അകത്തുചെന്നാൽ മതി. കുട്ടികൾ പലപ്പോഴും ഇതു വിഴുങ്ങാറുണ്ടെങ്കിലും അപകടമുണ്ടാകാത്തത് ഈ കുരു പൊട്ടാത്തതിനാലാണ്. തൊണ്ടു ദഹിക്കാൻ എളുപ്പമല്ലാത്തതിനാൽ കുരു അതേപടി പുറത്തുപോകുന്നു അബദ്ധവശാൽ കടിച്ചുപൊട്ടിച്ചാൽ 'അബ്രിൻ( Abrin)' എന്ന വിഷാംശം ഉള്ളിലെത്തും.


🌼 എരുക്ക്(crown flower or giant milkweed)- Calotropis gigantea, Asclepiadaceae:

എരുക്ക്(crown flower or giant milkweed)- Calotropis gigantea, Asclepiadaceae

• ഔഷധച്ചെടിയാണ് സംസ്കരിച്ചെടുത്തു ചർമരോഗങ്ങൾക്കു മരുന്നായി ഉപയോഗിക്കുന്നു പക്ഷേ, ഇതിന്റെ പാൽ കണ്ണിലോ തൊലിയിലോ വീണാൽ പൊള്ളും


🌼 ഒടുക്ക്(Toxic Gooseberry)- Cleistanthus collinus, euphorbiaceae:

ഒടുക്ക്(Toxic Gooseberry)- Cleistanthus collinus, euphorbiaceae

• കായ നെല്ലിക്കയോടു സാദൃശ്യമുള്ളതായതിനാൽ കുട്ടികൾ പറിച്ചു തിന്നാൻ സാധ്യത ജി വനെടുക്കാനാവും വിധം വിഷകരം വട്ടത്തിലുള്ള ഇലയും അപകടകാരി.


🌼 കാഞ്ഞിരം(nux vomica/poison fruit/semen strychnos/quaker buttons)- Strychnos nux-vomica, Loganiaceae:

കാഞ്ഞിരം(nux vomica/poison fruit/semen strychnos/quaker buttons)- Strychnos nux-vomica, Loganiaceae

• കായ ഔഷധമാണ് പക്ഷേ, സംസ്ക‌രിച്ചുപയോഗിച്ചില്ലെങ്കിൽ അപകടം ആണ്. വിഷം കയ്‌പുള്ളതിനാൽ ആരും കഴിക്കാറില്ലെന്നതിനാൽ കാര്യമായ അപകടം ഉണ്ടാകാറില്ല.


🌼 ഒതളം(suicide tree/pong-pong/ othalanga)- Cerbera odollam, аросуnаceae:

ഒതളം(suicide tree/pong-pong/ othalanga)- Cerbera odollam, аросуnаceae

• കടലോരമേഖലയിൽ ധാരാളമുള്ള ചെടി, ഇതിന്റെ കായ അണുനാശിനിയുണ്ടാക്കാനും മറ്റും ഉപയോഗിക്കുന്നതിനാൽ വിൽപനമൂല്യമുണ്ട്. പക്ഷേ, ഉള്ളിലെത്തിയാൽ മരണം. ഇലയിലും ചെറിയ തോതിൽ വിഷാംശമുണ്ട്.


🌼 ആവണക്ക്(castor bean or castor oil plant)- Ricinus communis, Euphorbiaceae:

ആവണക്ക്(castor bean or castor oil plant)- Ricinus communis, Euphorbiaceae

• സർവസാധാരണമായി തൊടിയിൽ കാണുന്ന സസ്യം വളരെ ഉപയോഗം ഉള്ള സസ്യം കൂടിയാണിത്. വിത്തിൽ മാരകമായ റിസിൻ എന്ന രാസഘടകമുണ്ട്. എന്നാൽ, ചൂടാക്കുമ്പോൾ ഇതിന്റെ വിഷാംശമെല്ലാം നഷ്‌ടപ്പെടുമെന്നതിനാൽ പച്ച വിത്ത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.


🌼 കാട്ടാവണക്ക്(purging nut/ Barbados nut/physic nut)- Jatropha curcas, euphorbiaceae:

കാട്ടാവണക്ക്(purging nut/ Barbados nut/physic nut)- Jatropha curcas, euphorbiaceae

• സ്രവങ്ങൾ കണ്ണിന് അപകടമുണ്ടാക്കും തൊലിയിൽ അലർജി ചൊറിച്ചിൽ എന്നിവയ്ക്കും സാധ്യത.


🌼 മേന്തോന്നി(gloriosa lily/glory lily/ fire lily/ flame lily/ climbing lily/ creeping lily/cat's claw/tiger's claw)- Gloriosa superba, Colchicaceae:

മേന്തോന്നി(gloriosa lily/glory lily/ fire lily/ flame lily/ climbing lily/ creeping lily/cat's claw/tiger's claw)- Gloriosa superba, Colchicaceae

• മനോഹരമായ ഔഷധസസ്യം ചിലർ ചെടിയായും വളർത്തുന്നു. പൂവും കിഴങ്ങുമൊക്കെ കഴിച്ചാൽ നാഡീവ്യവസ്‌ഥയെ ബാധിക്കും ചിലർക്കു മാനസികാസ്വാസ്ഥ്യം വരെയുണ്ടാകാം കോശങ്ങളെ അലിയിപ്പിക്കാൻ ആധുനിക വൈദ്യശാസ്ത്രം ഇതിൽ നിന്നുള്ള രാസപദാർഥം ഉപയോഗിക്കുന്നുണ്ട്.


🌼 മഞ്ഞക്കോളാമ്പി(Golden trumpet)- Allamanda cathartica, apocynaceae:

മഞ്ഞക്കോളാമ്പി(Golden trumpet)- Allamanda cathartica, apocynaceae

• വിഷാംശം കുറവെങ്കിലും ഇലയിലെയും തണ്ടിലെയും പശ കണ്ണിൽപ്പോയാൽ അസ്വസ്‌ഥതയുണ്ടാകും ഈ പശ ഉള്ളിൽച്ചെല്ലുന്നതും നല്ലതല്ല. അരളിയുടെ അത്രയും അപകടകാരിയല്ല.


🌼 സർപ്പക്കോള(Dieffenbachia)- Dieffenbachia seguina, Araceae:

സർപ്പക്കോള(Dieffenbachia)- Dieffenbachia seguina, Araceae

• നഴ്‌സറികൾവഴി വീടുകളിലെത്തിയ വിദേശസസ്യം സർപ്പക്കോള എന്നു വിളിപ്പേര്. തണലത്തും വളരുമെന്നതിനാലും പച്ചപ്പുള്ളതിനാലും പ്രിയങ്കരം കട്ടിയുള്ള ഇലയിലും തണ്ടിലും പാൽപ്പശയുള്ള ഇനങ്ങൾ. ഇവയുടെ ഒന്നിലേറെ ഇനം നമ്മൾ വീടുകളിലും വരാന്തയിലും ചട്ടികളിൽ വയ്ക്കുന്നു മൃഗങ്ങളും മനുഷ്യരും ഈ ചെടിയിൽ കടിച്ചാൽ അപകടമുണ്ട്. ചെറിയ അംശം ഉള്ളിൽച്ചെല്ലുമ്പോൾത്തന്നെ മൃഗങ്ങളുടെ വായിൽനിന്നു നുരയും പതയും വരും മനുഷ്യരുടെ ഉള്ളിൽച്ചെന്നാലും മരണകാരണമാകാം.


🌼 വർണച്ചേമ്പ്(angel wings)- Caladium bicolor, Araceae:

വർണച്ചേമ്പ്(angel wings)- Caladium bicolor, Araceae

• ഒട്ടേറെ ഇനം വർണച്ചേമ്പുകളുണ്ട്. ഇതിന്റെ ഇല ചവയ്ക്കാനോ നീര് ശരീരത്തിൽ പറ്റാനോ പാടില്ല. അലർജി, ചൊറിച്ചിൽ ഇവയുണ്ടാകും ഉള്ളിൽപ്പോയാൽ വലിയ അസ്വസ്‌ഥതകൾക്കു കാരണമാകാം. ഇതു കഴിച്ചു കന്നുകാലികൾ ചത്തിട്ടുണ്ട്.


🌼 വിഷ കൂണുകൾ(Poisonous Mushroom🍄):


• ഭക്ഷ്യയോഗ്യമായ കൂണുകൾ നിരവധി ഉണ്ടെങ്കിലും പലപ്പൊഴും വിഷമുള്ള കൂണുകളും നമ്മുടെ നാട്ടിൽ സുലഭമാണ് വിഷാംശമുള്ള കൂൺ കഴിക്കുന്നവരിൽ വയറുവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും കടുത്ത വിഷാംശമുള്ള കൂണാണ് ക്ഷിച്ചതെങ്കിൽ രോഗലക്ഷണങ്ങൾ തീവ്രമാകും.



✍️Prepared By Dr.ANILDAS.T, BAMS


Comments