ശരീരത്തിൽ 8 വളവുകൾ ഉള്ള അഷ്ടാവക്രൻ | THE STORY OF RISHI ASHTAVAKRA

ശരീരത്തിൽ 8 വളവുകൾ ഉള്ള അഷ്ടാവക്രൻ | THE STORY OF RISHI ASHTAVAKRA


ഉദ്ദാലക പുത്രനായ ശ്വേതകേതു മഹാപണ്ഡിതനായിരുന്നു. ഉദ്ദാലകന് കഹോഡൻ എന്നു പേരായ ശിഷ്യനുണ്ടായിരുന്നു. കഹോഡൻ്റെ ഗുരുഭക്തിയിൽ സന്തുഷ്ടനായ ഉദ്ദാലകൻ വേദങ്ങളെല്ലാം അവന് ഉപദേശിച്ചുകൊടുത്തു. ഒപ്പം മകളായ സുജാതയെ വിവാഹവും കഴിച്ചു കൊടുത്തു. ഉദ്ദാലകൻ്റെ മകൻ ശ്വേതകേതുവും മഹാപണ്ഡിതനായിരുന്നു. കാലം പോകെ സുജാത ഗർഭിണിയായി. കഹോഡൻ ഭാര്യയോടുള്ള കർത്തവ്യം പൂർണമാക്കാതെ സദാ ശിഷ്യരുടെ വേദപഠനത്തിൽ മാത്രം ശ്രദ്ധിക്കുന്നത് തെറ്റാണെന്ന് ഗർഭത്തിൽ കിടക്കുമ്പോഴേ അഷ്ടാവക്രൻ ചൂണ്ടിക്കാട്ടി പുത്രന്റെ വിമർശനത്തിൽ കുപിതനായ കഹോഡൻ നീ എട്ടു വളവുകളോടെ ജനിക്കട്ടെ എന്നു ഗർഭസ്ഥശിശുവിനെ ശപിച്ചു. മാസങ്ങൾ കടന്നപ്പോൾ സുജാതക്ക് പ്രസവമടുത്തു.

• ജനക രാജധാനിയിൽ മഹാപണ്ഡിത സദസു നടക്കുന്നുണ്ടെന്നും വിജയിച്ചാൽ ധാരാളം സ്വർണ നാണയം പാരിതോഷികം കിട്ടുമെന്നും സുജാത ഭർത്താവിനോട് പറഞ്ഞു. അങ്ങനെ കഹോഡൻ ശ്വേതകേതുവുമായി ജനക സദസിലെത്തി. അവിടെ വന്ദിയുമായുള്ള തർക്കത്തിൽ കഹോഡൻ പരാജിതനായി. അന്നത്തെ നിയമപ്രകാരം പരാജിതനായ കഹോഡനെ വെള്ളത്തിൽ മുക്കിക്കൊന്നു. ശ്വേതകേതു തിരികെയെത്തി കഹോഡന്റെ മരണ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും അഷ്ടാവക്രൻ ഇതൊന്നും അറിയരുതെന്നും സഹോദരിയായ സുജാതയെ ഓർമ്മപ്പെടുത്തി. ഉദ്ദാലകനെ പിതാവെന്നും ശ്വേതകേതുവിനെ ജ്യേഷ്‌ഠനെന്നും കരുതി അഷ്ടാവക്രൻ വളർന്നു.

• അഷ്ടാവക്രനു പന്ത്രണ്ടു വയസായപ്പോൾ ശ്വേതകേതു ഉദ്ദാലകൻ്റെ മടിയിലിരുന്ന അവനെ പിടിച്ചു മാറ്റി ഇതെൻ്റെ അച്ഛനാണ് ഇവിടെ എനിക്കാണ് ഇരിക്കാൻ അവകാശം നിൻ്റെയച്ഛൻ വേറെയാണ് എന്നുപഞ്ഞു. അതുകേട്ട് അഷ്ടാവക്രൻ വീട്ടിലെത്തി അമ്മയോട് താൻ കേട്ടതു സത്യമാണോ എന്ന് ആരാഞ്ഞു. ഭീതിയോടെയെങ്കിലും സുജാത മകനോട് നടന്ന സംഭവങ്ങൾ മുഴുവൻ പറഞ്ഞു. അഷ്ടാവക്രൻ ആ രാത്രിതന്നെ ശ്വേകേതുവിനെ കണ്ട് നമുക്ക് ജനക മഹാരാജന്റെ സന്നിധിയിൽ പോകാം അവിടെ നടക്കുന്ന യജ്ഞം വളരെ വിശേഷപ്പെട്ടതാണ്. നമുക്ക് അവിടെപ്പോയി ബ്രാഹ്മണരുടെ ഗംഭീരമായ ശാസ്ത്ര ചർച്ചകൾ കേൾക്കാം എന്നു പറഞ്ഞു. അങ്ങനെ ഇരുവരും മിഥിലയിലെത്തി യാഗശാലയിലേക്കു കടത്താതെ ദ്വാരപാലകർ ഇരുവരേയും തടഞ്ഞുവെച്ചു. എന്നാൽ അഷ്ടാവക്രൻറെ ബുദ്ധിസാമർത്ഥ്യത്തിൽ അവർ മറ്റൊരു വഴിയിലൂടെ ജനകനെ കാണുകയും രാജാവുമായുള്ള സംവാദത്തിൽ വൈഭവം തെളിയിച്ച് പണ്ഡിത സദസിൽ പ്രവേശിക്കുവാൻ അനുവാദം കരസ്ഥമാക്കുകയും ചെയ്‌തു.  അങ്ങനെ കൈശോരനായ അഷ്ടാവക്രൻ വന്ദിയുമായി ചർച്ചയാരംഭിച്ചു. ഏകം ദ്വയം തുടങ്ങി ചർച്ച ദ്വാദശി ത്രയോദശിയിൽ എത്തിനിൽക്കേ ശ്ലോകം വന്ദിക്കു മുഴുപ്പിക്കാനാകാതെ വന്നു. അഷ്ടാവക്രൻ ശ്ലോകം മുഴുമിപ്പിച്ച് വന്ദിയെ പരാജയപ്പെടുത്തി. പരാജയം ഏറ്റുവാങ്ങിയ വന്ദിയെ നിയമം പാലിച്ച് തൻ്റെ പിതാവിനെ ജലത്തിൽ മുക്കിക്കൊന്ന അതേ രീതിയിൽ കൊ ല്ലണമെന്ന് ജനകനോട് അഷ്ടാവക്രൻ പറഞ്ഞു. എന്നാൽ താൻ വരുണ പുത്രനാണന്നും തന്നെ ജലത്തിൽ മുക്കി കൊല്ലാൻ കഴിയില്ലെന്നും ജലത്തിൽ മുക്കിക്കൊന്നു എന്നുപറയുന്ന ഒരു പണ്ഡിതരും മരിച്ചിട്ടില്ലെന്നും വരുണൻ പന്ത്രണ്ടു വർഷമായി നടത്തിവരുന്ന മഹായാഗത്തിനായി ഉത്തമരായ പണ്ഡിതരെ എത്തിക്കുകയായിരുന്നു ഈ സദസിലൂടെ താൻ ചെയ്തതതെന്നും വന്ദി അറിയിച്ചു. യാഗം പൂർത്തികരിക്കുന്ന മുറയ്ക്ക് വരുണ സന്നിധിയിൽനിന്നും അവരെയെല്ലാം ജീവനോടെ തിരികെ എത്തിക്കാമെന്നും വന്ദി വാക്കുനൽകി. അങ്ങനെ പുത്രനായ അഷ്ടാവക്രൻ്റെ സാമർത്ഥ്യത്താൽ കഹോഡൻ വരുണലോകത്തു നിന്ന് തിരിച്ചെത്തിക്കപ്പെട്ടു. താൻ ശപിച്ചു എട്ട് വളവുള്ളവനാക്കിയ മകനാൽ മോചിതനായ കഹോഡൻ അഷ്ടാവക്രനെയും കുട്ടി സമംഗയിൽ സ്‌നാനംനടത്തി. അങ്ങനെ എട്ടു വളവുകളും മാറിയ അഷ്ടാവക്രൻറെ കഥയുള്ളത് മഹാഭാരതം വനപർവ്വത്തിലാണ്. ലോമശ മുനി യുധിഷ്ടിരാദികളോട് തീർത്ഥസ്ഥാനങ്ങളെപ്പറ്റി വർണ്ണിക്കുമ്പോഴാണ് അഷ്ടാവക്രോപാഖ്യാനം വരുന്നത്. മധുപില എന്നു കൂടി പേരുള്ള സമംഗ അംഗങ്ങൾ സമമാക്കുന്നവളാണ്.

രാജർഷിയും ചക്രവർത്തിയുമായ ജനകനും മഹാജ്ഞാനിയായ അഷ്ടാവക്രനും തമ്മിലുള്ള സംവാദമാണ് അഷ്ടാവക്രഗീത. അറിവ് പകരുമ്പോൾ അതു സാധാരണക്കാരനു പ്രയോജന പ്രദമാവണം എന്നാണ് പൊതുതത്ത്വം. എന്നാൽ ആത്മിയതയുടെ കാര്യത്തിലാവുമ്പോൾ പാത്രമറിഞ്ഞ് ദാനം എന്നതിനാണ് പ്രസക്തി. ആത്മ ജ്ഞാനത്തിൻ്റെ ഔന്നത്യങ്ങളിൽ വിരാജിക്കുന്നവരാണ് അഷ്ടാവക്രനും ജനകനും ഇവർ തമ്മിലുള്ള സംവാദം സാധാരണക്കാർക്ക് ഗ്രഹിക്കാവുന്നതിനും അപ്പുറമാണ്.


📖 അഷ്ടാവക്രഗീത വായിക്കാം: READ

Comments