പേവിഷബാധ: ജാഗ്രത പുലർത്തണം
• April 29, 2025: മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി രണ്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്‌സിൻ എടുത്ത ശേഷവും പേവിഷബാധ ഏൽക്കുകയായിരുന്നു.
• പേവിഷബാധക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും കുട്ടി മരിക്കാനിടയായ ഈ സാഹചര്യം ആഴത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്.
• നായ്ക്കളുടെ കടിയേൽക്കുന്ന സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും കൃത്യമായ ബോധ്യമുണ്ടാകണം.
• വെള്ളവും സോപ്പും ഉപയോഗിച്ചു മുറിവു വൃത്തിയാക്കുന്ന പ്രഥമശുശ്രൂഷയും, എത്രയും വേഗം റേബീസ് ഇമ്യൂണോഗ്ലോബുലിൻ (ആർഐജി) കുത്തിവയ്കെടുക്കുന്നതും പേവിഷബാധയെ പ്രതിരോധിക്കുന്നതിൽ അതീവ നിർണായകമാണ്.
• മരിച്ച ബാലികയുടെ കാര്യത്തിൽ കൃത്യസമയത്ത്, ശരിയായ രീതിയിൽ ആർഐജി നൽകിയിരുന്നോയെന്നു പരിശോധിക്കണം. ആർഐജി, ആന്റി റേബീസ് വാക്‌സിൻ എന്നിവയുടെ വയുടെ ഗുണനിലവാരവും കാര്യക്ഷമതയുംകൂടി വിലയിരുത്തേണ്ടതുണ്ട്.
🐕 വൈറസ് ബാധ എങ്ങനെ?
• പേവിഷ ബാധയുള്ള നായയുടെയോ പൂച്ചയു ടെയോ ഉമിനീരിൽ റേബീസ് വൈറസുണ്ടാകും. കടിയേൽക്കുമ്പോൾ ഈ വൈറസ് മുറിവിലൂടെ നമ്മുടെ കോശങ്ങളിലെത്തും.
• വൈറസ് കോശങ്ങളെ ബാധിക്കാൻ 15-20 മിനിറ്റ് എടുക്കും. രണ്ടു മണിക്കൂറിനകം കോശങ്ങളിൽ ഇവ പെറ്റുപെരുകും. ഇതോടെ ഈ മുറിവിനുള്ളിൽ വൈറസ് നിറയും ഈ വൈറസ് നാഡികളിലൂടെ തലച്ചോറിലെത്തുന്നതാണു പ്രശ്നം അതു തടയാനാണു പ്രതിരോധ കുത്തിവയ്കെടുക്കുന്നത്.
• നാഡികളുടെ എണ്ണം കൂടുതലുള്ള കയ്യിലോ മുഖത്തോ തലയിലോ കഴുത്തിലോ ആണു കടിയേൽക്കുന്നതെങ്കിൽ തീവ്രത കൂടും തലച്ചോറിനു തൊട്ടടുത്തുള്ള തലയിലോ മുഖത്തോ കടിയേറ്റാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വൈറസ് തലച്ചോറിലെത്താം.
• അതേ സമയം, കാലിലാണു കടിയേൽക്കുന്നതെങ്കിൽ തലച്ചോറിലേക്കുള്ള നാഡികളുടെ ദൂരം കൂടുതലായതിനാൽ വൈറസിനെ പ്രതിരോധിക്കാൻ കൂടുതൽ സമയം ലഭിക്കും. മരിച്ച ബാലികയുടെ തലയിലാണു കടിയേറ്റത്. അതുകൊണ്ട് എത്രയും പെട്ടെന്ന് ആർഐജി എടുക്കേണ്ടിയിരുന്നു. അതിൽ വീഴ്ച്‌ചയുണ്ടായോ? ശരിയായ രീ തിയിലാണോ ആർഐജി എടുത്തത്? എല്ലാ മുറിവുകളിലും ആർഐജി കുത്തിവച്ചിരുന്നോ?.
🐕 പ്രഥമശുശ്രൂഷ, കുത്തിവയ്പ്
• നായ്ക്കളുടെ കടിയേറ്റാൽ എത്ര വലിയ മുറിവുകളാണെങ്കിലും പ്രഥമ ശുശ്രൂഷ പ്രധാനമാണ്.
• പൈപ്പ് വെള്ളത്തിൽ സോപ്പുപയോഗിച്ച് 15 മിനിറ്റെങ്കിലും നന്നായി കഴുകണം. നായ്ക്കളുടെ ഉമിനീരിൽനിന്നു മുറിവിലേക്കെത്തിയ വൈറസുകളെ നശിപ്പിക്കാനാണിത്. അതിനുശേഷം ഉടൻ ചികിത്സ തേടണം. ഇത്തരം സാഹചര്യ ങ്ങളിൽ സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം.
• ആർഐജിയും ആന്റ്റിറേബീസ് വാക്‌സിനുമാണു കുത്തിവയ്ക്കുന്നത്. റേബീസ് വൈറസിനെ നശിപ്പിക്കുന്ന ആൻ്റിബോഡികളുള്ള ആർഐജി (rabies immune globulin (RIG)) മുറിവിൽ നേരിട്ടു കുത്തിവയ്ക്കുന്നതാണ്.
• കടിയേറ്റ് എത്ര വേഗത്തിൽ ഇതു ചെയ്യുന്നോ അത്രയും നല്ലത്. തലയിലാണു കടിയേൽക്കുന്നതെങ്കിൽ മുറിവിനു ചുറ്റും തലയോട്ടിക്കു പുറമേയുള്ള ഭാഗത്തു കുത്തിവയ്ക്കണം. ഇതിന് ആവശ്യമെങ്കിൽ അനസ്‌തീഷ്യ പോലും നൽകാം ശരീരഭാരത്തിന് ആനുപാതികമായാണു ആർഐജിയുടെ ഡോസ് ക്രമപ്പെടു ത്തുന്നതെങ്കിലും മുറിവുകളുടെ എണ്ണം കൂടുമ്പോൾ ഈ ഡോസിൽ വർധനയുണ്ടാകാം.
• റേബീസ് വൈറസിനെതിരെ ആൻ്റിബോഡി ഉൽപാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുന്നതാണ് ആന്റി റേബീസ് വാക്‌സിൻ (anti rabies vaccine). നിർവീര്യമാക്കിയ റേബീസ് വൈറസിനെയാണ് ഈ വാക്സീനുകളിൽ ഉപയോഗിക്കുന്നത്.
🐕 സമഗ്ര പ്രതിരോധ പദ്ധതി വേണം
• സംസ്ഥാനത്തു പേവിഷബാധയേറ്റു മരണങ്ങളുണ്ടാകുമ്പോൾ മാത്രമാണു നമ്മൾ ഇതേക്കുറിച്ചു ചിന്തിക്കുന്നത്. അല്ലാത്തപ്പോഴും പേവിഷബാധയുള്ള നായ്ക്കളും പൂച്ചകളും റേബീസ് വൈറസും ഇവിടെയുണ്ട്. പേവിഷ ബാധപൂർ ണമായും ഒഴിവാക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കുന്നതിലേക്കു നമ്മുടെ ഗവേഷണങ്ങളും പ്രവർത്തനങ്ങളും നീങ്ങേണ്ടതുണ്ട്.
• സംസ്ഥാനത്തു നായ്ക്കൾക്ക് എവിടെനിന്നാണു റേബീസ് വൈറസ് ബാധയുണ്ടാകുന്നത്? നായ്ക്കളിൽനിന്നു നായ്ക്കളിലേക്കും മനുഷ്യരിലേക്കും വ്യാപിക്കുന്നുണ്ടെങ്കിലും അതിന്റെ ഉദ്ഭവം മറ്റേതോ ജീവിയിൽനിന്നാണ്. നിപ്പ വൈറസിന്റെ വാഹകരായ വവ്വാലുകളെപ്പോലെ റേബീസ് വൈറസിൻ്റെ വാഹകരായ മറ്റേതോ ജീവികളുണ്ടെന്നു തന്നെ സംശയിക്കണം.
• റേബീസ് വൈറസിനെ പ്രതിരോധിക്കുന്നതിൽ ആ ഉദ്ഭവസ്ഥാനം കണ്ടെത്തുക പ്രധാനമാണ്. ഇത് ആരോഗ്യവിഭാഗത്തിനു മാത്രം സാധിക്കുന്ന കാര്യമല്ല. വനം, കൃഷി, മൃഗ സംരക്ഷണം, ആരോഗ്യം എന്നീ വകുപ്പുകളെല്ലാം ചേർന്നു പഠനം നടത്തിയാൽ മാത്രമേ ഗുണമുണ്ടാകൂ.
• സംസ്ഥാനത്തു വ്യാപനത്തിലുള്ള റേബീസ് വൈറസിന്റെ ജനിതക ശ്രേണീകരണമുൾപ്പെടെ നടത്തണം മുൻകാലത്തുണ്ടായ കേസുകളെക്കുറിച്ചു പഠിക്കണം. പ്രതിരോധിക്കാൻ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണം. അങ്ങനെയെങ്കിൽ 5 വർഷത്തിനുള്ളിൽ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ സാധിക്കും.
• നായക്കളുടെയോ പൂച്ചയുടെയോ കടിയേൽ ക്കുകയോ പൂച്ച മാന്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിലെ ചികിത്സ സംബന്ധിച്ചു പ്രാഥമിക അറിവ് ഉണ്ടാകണം. അതു പാലിക്കുന്നുവെന്നുറപ്പാക്കണം. പരമാവധി സർക്കാർ ആരോഗ്യ കേന്ദ്രങ്ങ ളിൽ ആന്റി റേബീസ് വാക്‌സിനൊപ്പം റേബീസ് ഇമ്യൂണോഗ്ലോബുലിൻ ലഭ്യത ഉറപ്പാക്കണം.
Comments
Post a Comment